സഹിക്കാൻ വയ്യെങ്കിൽ സി.പി.െഎക്ക് ഉചിത നടപടിയെടുക്കാം –മന്ത്രി എം.എം. മണി കട്ടപ്പന: സഹിക്കാൻ വയ്യാത്ത സ്ഥിതിയാണ് മുന്നണിയിൽ സി.പി.െഎക്കെങ്കിൽ അവർക്ക് ഉചിത നടപടിയെടുക്കാമെന്ന് മന്ത്രി എം.എം. മണി. മലർന്നുകിടന്ന് തുപ്പുന്ന പണിയാണ് സി.പി.െഎ െചയ്യുന്നത്. പത്രവാർത്തകൾകണ്ട് പ്രതികരിക്കുന്നത് മുന്നണി മര്യാദക്ക് ചേർന്നതല്ല. സി.പി.െഎക്കൊപ്പം സി.പി.എമ്മും പ്രതികരിക്കാൻ തുടങ്ങിയാൽ സ്ഥിതി വഷളാകും. തമ്മിൽ യോജിച്ചുപോകുന്നതാണ് നല്ലത്. സി.പി.െഎ നേതാക്കൾ ഉടുമ്പൻചോലയിൽ തന്നെ തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചു. നേതാക്കളുടെ പേരുവിവരം ജില്ല സെക്രട്ടറി നേരിട്ടുവന്നാൽ നൽകാം. മുന്നണി മര്യാദകൾ ലംഘിക്കാൻ എന്തായാലും സി.പി.എമ്മില്ല. ചക്കളത്തിപ്പോരാട്ടം നടത്താൻ നോക്കിയാൽ ജനം ചവിട്ടും. ജോയിസിെൻറ പട്ടയം റദ്ദുചെയ്യാൻ ഉമ്മൻ ചാണ്ടി നോക്കിയിട്ട് നടക്കാത്ത കാര്യം ഇപ്പോൾ ചെയ്തത് എന്തിനാണെന്നറിയാം. കൊഞ്ഞാണൻ ന്യായങ്ങൾ പറയരുത്. പട്ടയം റദ്ദുചെയ്ത ന്യായത്തിെൻറ പേര് പത്രക്കാർ ഇരിക്കുന്നതുകൊണ്ട് പറയുന്നില്ല. ഞങ്ങൾ 24 എണ്ണത്തിനെ ചുമന്നു. 19 എണ്ണത്തിനെ ജയിപ്പിച്ചു. പീരുമേട്ടിൽ ബിജിമോൾ ജയിച്ചത് എത്ര കഷ്ടപ്പെട്ടിട്ടാണെന്ന് അറിയാമല്ലോയെന്നും മണി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.