ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ട്ടാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക​ണം സി​ന​ഡ്

കൊച്ചി: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ പരിശ്രമങ്ങളും മുന്നേറ്റങ്ങളും ആവശ്യമാണെന്ന് സീറോ മലബാർ സഭ സിനഡ്. കേരളത്തിലും പുറത്തുമുള്ള കർഷകരുടെ ജീവഹാനിയും വന്യമൃഗങ്ങളിൽനിന്ന് അവർ നേരിടുന്ന നിരന്തരമായ ശല്യവും ഉപജീവനമാർഗങ്ങളുടെ അപര്യാപ്തതയും സിനഡ് ഗൗരവമായി ചർച്ച ചെയ്തു. സമൂഹത്തി​െൻറ ആവശ്യങ്ങളോടു ചേർന്നു സഭ നേതൃത്വം സർക്കാറുമായി ഇക്കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്തണം. സീറോ മലബാർ സഭക്ക് രാജ്യെത്തമ്പാടും അജപാലന സ്വാതന്ത്ര്യം ലഭിച്ച പശ്ചാത്തലത്തിൽ സഭയുടെ മാനങ്ങളിലും പ്രതിബദ്ധതകളിലും മാറ്റങ്ങൾ അത്യാവശ്യമാണ്. സ്ത്രീകളുടെ സന്യസ്തവിളിയിലുണ്ടാകുന്ന കുറവ് ആശങ്കജനകമാണെന്ന് സിനഡ് വിലയിരുത്തി. ഇത് സഭയുടെ വിവിധ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും. ഇക്കാര്യം ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്. കൂടുതൽ ഫലപ്രദമായ പ്രതിവിധികൾ കണ്ടെത്താനും അനുകരണീയമായ മാതൃകകൾ രൂപപ്പെടുത്താനും പരിശ്രമങ്ങളുണ്ടാവണമെന്നും സിനഡ് നിരീക്ഷിച്ചു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സ​െൻറ് തോമസിൽ 13 വരെയാണ് സിനഡ് സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.