കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച രണ്ടുപേർ അറസ്്റ്റിൽ

കയ്പമംഗലം: കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച കേസിൽ രണ്ടുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് സ്വദേശികളായ മാളിയേക്കൽ വിൻസ​െൻറ് (26), തയ്യിൽ രതീഷ് (22) എന്നിവരെയാണ് മതിലകം എസ്.ഐ പി.കെ.മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ആറിനായിരുന്നു കേസിനാസ്പദ സംഭവം. മൂന്നുപീടികയിലെ ഗതാഗത കുരുക്കിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടിയെന്നാരോപിച്ച് ഡ്രൈവറെ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മർദിച്ചതിനുമാണ് കേസ്. കൊടുങ്ങല്ലൂർ കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.