365 ബാലകഥകളും ബാലകവിതകളും പ്രകാശനം ഇന്ന്​

തൃശൂർ: സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്.പി.സി.എസ്.) പ്രസിദ്ധീകരിക്കുന്ന 365 ബാലകഥകളും 365 ബാലകവിതകളും ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ സേക്രഡ് ഹാർട്ട് കോൺവ​െൻറ് എൽ.പി സ്കൂൾ അങ്കണത്തിൽ പ്രകാശനം ചെയ്യും. ബാലകഥകൾ അശോകൻ ചരുവിലും കവിതകൾ സിപ്പി പള്ളിപ്പുറവും പ്രകാശനം ചെയ്യുമെന്ന് എസ്.പി.സി.എസ് അംഗവും പുസ്തകങ്ങളുടെ ജനറൽ എഡിറ്ററുമായ സി.ആർ. ദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം എഡിഷൻ 2,000 കോപ്പി വീതമാണ് അച്ചടിച്ചത്. സ്കൂളുകളിൽ സൗജന്യ നിരക്കിൽ എത്തിക്കാനും പരിപാടിയുണ്ട്. നാഷനൽ ബുക്ക് സ്റ്റാൾ മാനേജർ അഞ്ജു നാരായണൻ, അസി. എഡിറ്റർ അശ്വതി കെ. സജീവ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.