ബധിര^മൂകരുടെ കലക്ടറേറ്റ്​ മാർച്ച്​

ബധിര-മൂകരുടെ കലക്ടറേറ്റ് മാർച്ച് തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഫെഡറേഷൻ ഓഫ് ദി ഡെഫി​െൻറ ആഭിമുഖ്യത്തിൽ ബധിര-മൂകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എഫ്.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി റസാഖ് പാലിശേരി ഉദ്ഘാടനം ചെയ്തു. എസ്.കെ.ഡി.പി പ്രസിഡൻറ് പി.എ. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജയശങ്കർ, മുൻ പഞ്ചായത്ത് അംഗങ്ങളുടെ അസോസിയേഷൻ ജില്ല പ്രസിഡൻറ് കരീം പന്നിത്തടം, ജനറൽ െസക്രട്ടറി വി.എം. ജിംഷാദ്, ജിജൻ കണ്ണമ്പുഴ, ജോസ്, ഹിബാസ് തുടങ്ങിയവർ സംസാരിച്ചു. സർക്കാർ ജോലിക്ക് അപേക്ഷിക്കുമ്പോൾ ബധിര-മൂകരുടെ ടെസ്റ്റിനെ സർക്കാർ ജീവനക്കാർ അവഗണിക്കുകയും അനർഹർക്ക് ജോലി നൽകി വഞ്ചിക്കുകയും ചെയ്യുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. വികലാംഗർക്ക് നൽകുന്ന പരിഗണന ബധിര-മൂകർക്ക് ലഭിക്കുന്നില്ല. ബധിര-മൂകർക്ക് വേറെ ഇൻറർവ്യൂ നടത്തണം. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ പ്രത്യേക ചാനൽ ഇൻറർവ്യൂ നടത്തണം. സംസാര ശേഷിയും കേൾവിശക്തിയും ഇല്ലാത്തവരായതിനാൽ സ്വീപ്പർ ജോലി ഉറപ്പുവരുത്തുകയും 40 ശതമാനം, 60 ശതമാനം എന്ന രീതി അവസാനിപ്പിക്കുകയും വേണം. പി.എസ്.സി പ്രത്യേകമായി ഇൻറർവ്യൂ നടത്തുക, ബധിര-മൂകർക്ക് വികലാംഗരുടെ രീതിയിലുള്ള ടെസ്റ്റുകൾ നടത്താതിരിക്കുക, തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള ആനുകൂല്യങ്ങളിൽ പെട്ടിക്കടകൾ തുടങ്ങാനും ലോട്ടറി കട തുടങ്ങാനും ഫണ്ട് അനുവദിക്കുക, സ്വയം തൊഴിൽ അറിയാവുന്നവർക്ക് വർക്ക് ഷോപ്പ് തുടങ്ങാൻ ഫണ്ട് അനുവദിക്കുക, എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്ക് നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.