പീച്ചി പൈപ്പ് ലൈൻ പൊട്ടി; രണ്ട് ലക്ഷം ലിറ്റർ കുടിവെള്ളം പാഴായി

തൃശൂർ: പീച്ചി ഡാമിൽനിന്ന് തൃശൂരിലേക്ക് വരുന്ന പ്രധാന പൈപ്പ് ലൈൻ പൊട്ടി. രണ്ട് ലക്ഷം ലിറ്റർ വെള്ളം പാഴായി. ആറു വരി ദേശീയപാത നിർമാണത്തിനിടെ തോട്ടപ്പടിയിൽ പൊട്ടിയ പൈപ്പിന് പുറമെ കാർഷിക സർവകലാശാലക്ക് മുന്നിലും, കോട്ടേപ്പാടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. ദേശീയപാത കരാർ നിയമപ്രകാരം കേടുപാടുകൾ തീർത്ത് പ്രവർത്തനക്ഷമമാക്കേണ്ടത് കരാർ കമ്പനിയാണെന്നിരിക്കെ ഇതിന് നിർദേശം നൽകാതിരുന്നതും നടപടി എടുക്കാതിരുന്നതുമാണ് നഷ്ടത്തിന് കാരണമെന്ന് വാട്ടർ അതോറിറ്റി പറയുന്നു. പി.കെ. ബിജു എം.പി, കെ. രാജൻ എം.എൽ.എ എന്നിവർ പങ്കെടുത്ത യോഗത്തിൽ ദേശീയപാത അതോറിറ്റി േപ്രാജക്ട് ഡയറക്ടറോട് യുദ്ധകാലാടിസ്ഥാനത്തിൽ പൈപ്പുകൾ മാറ്റണമെന്ന് ഉത്തരവിട്ടിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കലക്ടറും വാട്ടർ അതോറിറ്റിയും പത്ത് നോട്ടീസുകളാണ് ദേശീയ പാത അതോറിറ്റിക്കും കരാർ കമ്പനിക്കും അയച്ചത്. എന്നാൽ നടപടിയെടുക്കാതിരുന്നതിലൂടെ രണ്ട് ലക്ഷം ലിറ്റർ ശുദ്ധജലം പാഴാെയന്ന് വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബി.എ. ബെന്നി 'നേർക്കാഴ്ച'മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷിന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. ജലം പാഴായതിലൂടെ ഏഴ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പറയുന്നുണ്ട്. ഈ വർഷം ജനുവരി വരെയുള്ള കണക്കാണിത്. ഈ ഭാഗങ്ങളിൽ ഇപ്പോഴും വെള്ളം പാഴാവുന്നുണ്ട്. പൈപ്പുകളുടെ പുനർ നിർമാണത്തിനായി 1.20 കോടി രൂപ നിർമാണ െചലവ് തയാറാക്കി ദേശീയ പാത അതോറിറ്റിക്ക് നൽകിയിരുന്നതായും വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നു. തൃശൂർ നഗരം, സമീപത്തെ പത്തോളം പഞ്ചായത്തുകൾ, മെഡിക്കൽ കോളജുൾപ്പെടുന്ന പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ പീച്ചി പൈപ്പ് ലൈനിെന ആശ്രയിച്ച് കഴിയുന്നതാണ്. ഇതോടൊപ്പമാണ് കാർഷികാവശ്യത്തിന് വെള്ളം നൽകുന്നതും. കഴിഞ്ഞ വർഷം വേനലി​െൻറ രൂക്ഷതയിൽ കൃഷിയാവശ്യത്തിനും കുടിവെള്ള വിതരണത്തിനുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിരുന്നു. ഈ വർഷവും ചൂട് കനക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പുണ്ടെന്നിരിക്കെ ജലം പാഴാവുന്നതി​െൻറ തകരാർ പരിഹരിക്കുന്നതിന് കഴിഞ്ഞിട്ടില്ല. ദേശീയപാത അതോറിറ്റിക്കെതിരെ റവന്യൂ റിക്കവറി നടപടി വേണം തൃശൂർ: കലക്ടറും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനത്തെ തള്ളി, കരാറിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ് ദേശീയ പാത അതോറിറ്റിയും കരാർ കമ്പനിയും. ഇരുവരും ഒത്തുകളിച്ച് ടോൾ പിരിക്കാനുള്ള നിയമവിരുദ്ധ നിർമാണ പ്രവൃത്തികളാണ് നടത്തുന്നത്. പൈപ്പ് പൊട്ടി ശുദ്ധജലം പാഴായതിൽ ധനനഷ്ടം ഉൾപ്പെടെ കണക്കാക്കി റവന്യു റിക്കവറി നടപടികൾ സ്വീകരിക്കാൻ ജില്ല ഭരണകൂടം തയാറാകണമെന്ന് ആവശ്യപ്പെട്ട് നേർക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി കലക്ടർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.