പഴുവിൽ: മഴവിൽ സംഘം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡൻറ് പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. അഷറഫ് കരിപ്പാംകുളം അധ്യക്ഷത വഹിച്ചു. റഫീഖ് സഖാഫി ക്ലാസെടുത്തു. ഇയാസ് അമ്പലത്ത്, ഉമ്മർ പഴുവിൽ, റംസിൻ, ഷിഹാസ്, ജലാലുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. സഹയാത്ര സംഗമവും റാലിയും വാടാനപ്പള്ളി: 'മാറ്റത്തിനൊരു കൂട്ടായ്മ' എന്ന പ്രമേയവുമായി വാടാനപ്പള്ളി കുടുംബശ്രീ സി.ഡി.എസ് സഹയാത്ര സംഗമവും റാലിയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഓമന മധുസൂദനൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അധ്യക്ഷ ഷീല സോമൻ, കാഞ്ചന രാജു എന്നിവർ സംസാരിച്ചു. റാലിയിൽ പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.