സെൻറ്​ അലോഷ്യസ്​ കോളജ്​ സുവർണ ജൂബിലി ആഘോഷിക്കുന്നു

തൃശൂർ: എൽത്തുരുത്ത് . ഒരു വർഷം നീളുന്ന ആഘോഷം തിങ്കളാഴ്ച രാവിലെ 10ന് സുപ്രീം കോടതി ജഡ്ജി ഉദ്ഘാടനം ചെയ്യുമെന്ന് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ബാബു പോൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂബിലി സ്മാരകമായി നിർമിച്ച ചാവറ സ്മാരക ഒാഡിറ്റോറിയം ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ജൂബിലി ബ്ലോക്കും ജൂബിലി ഗവേഷണ വിഭാഗം ബ്ലോക്കും നിർമിക്കുന്നുണ്ട്. പൊലീസ് സയൻസ് ആൻഡ്ക്രിമിനോളജിയിൽ ബിരുദ, ബിരുദാനന്തര കോഴ്സ് തുടങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇത്തരമൊരു കോഴ്സ് മറ്റൊരു കോളജിലുമില്ല. ജൂബിലിയുടെ വരന്തരപ്പിള്ളിയിലെ ദലിത് സ്ത്രീക്കായി നിർമിക്കുന്ന വീട് അടുത്തമാസം17ന് ൈകമാറും. കോളജിന് 'നാക്' അംഗീകാരം നേടാൻ ശ്രമം പുരോഗമിക്കുന്നതായും പ്രിൻസിപ്പൽ പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ ദേവമാത പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി അധ്യക്ഷത വഹിക്കും. മേയർ അജിത ജയരാജൻ, ഫാ. ജോസ് പയ്യപ്പിള്ളി, കൗൺസിലർ ഫ്രാൻസിസ് ചാലിശ്ശേരി, കോളജ് യൂനിയൻ ചെയർമാൻ അഭയ് അനിൽ എന്നിവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ അധ്യാപകരായ ഡോ. തോമസ് ജോൺ, പി. വേണുഗോപാൽ, ജെയ്സൺ ജോസ്, ജിയോൺസ് ജോസ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.