തൃശൂർ: അന്തരിച്ച കലാമണ്ഡലം പത്മനാഭൻ നായർക്കും ഭാര്യ മോഹിനിയാട്ടം കലാകാരിയായിരുന്ന സത്യഭാമക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തി പരാമർശത്തിെൻറ സത്യാവസ്ഥ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഇരുവരുടെയും ശിഷ്യർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കലാമണ്ഡലത്തിെൻറ നിലപാട് ശരിയല്ലെന്നും സാംസ്കാരികമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കലാമണ്ഡലം ചന്ദ്രിക, കലാമണ്ഡലം വിജയകുമാർ, ഭാര്യ കലാമണ്ഡലം ബാർബറ വിജയകുമാർ, കലാമണ്ഡലം ഉദയകുമാർ, കലാമണ്ഡലം ഉഷ നന്ദിനി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കലാമണ്ഡലം ഭരണസമിതി അംഗമായ തിരുവനന്തപുരത്തുനിന്നുള്ള സത്യഭാമയും നർത്തകനും നൃത്താധ്യാപകനുമായ ആർ.എൽ.വി. രാമകൃഷ്ണനും തമ്മിലുള്ള ഫോൺ സംഭാഷണം എന്ന നിലയിലാണ് ഇത് പ്രചരിക്കുന്നത്. കലാമണ്ഡലത്തിനെ ഇന്നത്തെ നിലയിലാക്കിയ പത്മനാഭൻ നായരും സത്യഭാമയും കഴിവില്ലാത്തവരായിരുന്നുവെന്ന മട്ടിലാണ് പരാമർശങ്ങൾ. ഇതിെൻറ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലാമണ്ഡലത്തെ സമീപിച്ചപ്പോൾ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സത്യഭാമ ഭരണസമിതി യോഗത്തിൽ പറഞ്ഞേത്ര. അതിനാൽ കലാമണ്ഡലത്തിന് ഇതിൽ ഒന്നും ചെയ്യാനില്ലെന്നാണ് വൈസ് ചാൻസലറുടെ മറുപടി. ആരോപണ വിധേയയെ മാത്രം കേട്ട് കലാമണ്ഡലം തീർപ്പ് കൽപിച്ചത് ശരിയായില്ല. ഇനി മന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. പത്മനാഭൻ നായരുടെ മക്കൾ സാംസ്കാരിക മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സരസ്വതിയെ ഭരണസമിതിയിൽനിന്ന് മാറ്റണമെന്ന് പത്മനാഭൻ നായരുടെ ശിഷ്യനായ കലാമണ്ഡലം ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾ ആർക്കെതിരെയും ആരോപണം ഉന്നയിക്കുന്നില്ല. എന്നാൽ, സത്യം പുറത്ത് വരണം. സൈബർ പൊലീസ് അന്വേഷിക്കണം. അതല്ലെങ്കിൽ, താൻ അങ്ങനെ പറഞ്ഞതാണെന്ന് ഭരണസമിതി അംഗം ഏറ്റു പറയുകയെങ്കിലും വേണമെന്നും വാർത്തസമ്മേളനത്തിൽ പെങ്കടുത്തവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.