വിദ്യാർഥികളിറക്കിയ കൃഷി വിളവെടുത്തു

വേലൂർ: വിദ്യ എൻജിനീയറിങ് കോളജിലെ തരിശിട്ട ഒരേക്കർ സ്ഥത്ത് എൻ.എസ്.എസ് വിദ്യാർഥികൾ കൃഷിഭവനുമായി ചേർന്ന് നടത്തിയ കൃഷി വിളവെടുത്തു. സഹകരിച്ചാണ് കൃഷിയിറക്കിയത്. വിദ്യ എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റ് ടെക്നിക്കല്‍ സെല്ലും സംയുക്തമായാണ് കൃഷിയിറക്കിയത്‌. കോളിഫ്ലവർ, കേബേജ്, പയർ, വെണ്ട, വഴുതിന, ചീര, മരച്ചീനി, തക്കാളി, വെള്ളരി എന്നിവയാണ് പ്രധാന വിളകൾ. നാഷനൽ സർവിസ് സ്കീം പ്രോഗ്രം ഓഫിസർ അനിൽ മേലേപ്പുറത്തി​െൻറ നേതൃത്വത്തിൽ 60 ളം വിദ്യാർഥികളാണ് കൃഷിയിടത്തിൽ സജീവമായത്. വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എം. അബ്ദു റഷീദ് ഉദ്ഘാടനം ചെയ്തു. ജി.മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഒാഫിസര്‍ മനോജ് കുമാര്‍, കോളജ് പ്രിൻസിപ്പൽ സുധ ബാലഗോപാലന്‍, എൻ.എസ്.എസ് ടെക്നിക്കല്‍ സെല്‍ വളൻറിയര്‍ സെക്രട്ടറി ശ്രീദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.