ആൾക്കൂട്ട കൊലപാതകം: നിയമ നിർമാണം വേണം -ഐ.എൻ.എൽ തൃശൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് തല്ലിക്കൊന്ന സാഹചര്യത്തിൽ ഇതിനെതിരെ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മുഹമ്മദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. ബഫീഖ് ബക്കർ, റാഫി പണിക്കശേരി, ഉബൈദുല്ല, എം.എം. താജുദ്ദീൻ, പി.എം.നൗഷാദ്, ലത്തീഫ് കാട്ടൂർ, സെയ്തലവി, ജെയിംസ് കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.