സി.പി.എം പൊതുസമ്മേളനം: ഇന്ന്​ ഉച്ച മുതൽ ഗതാഗത നിയന്ത്രണം

തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ സമാപന പൊതുസമ്മേളനം നടക്കുന്നതിനാൽ ഞായറാഴ്ച ഉച്ചക്ക് ഒന്നു മുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം എർപ്പെടുത്തുമെന്ന് അസി. കമീഷണർ അറിയിച്ചു. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. പൊതുജനങ്ങൾ ഇന്ന് അത്യാവശ്യ സാഹചര്യമില്ലാത്ത പക്ഷം തൃശൂർ നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങളിലും മറ്റും വരുന്നത് കഴിയുന്നതും ഒഴിവാക്കണം. റെഡ് വളൻറിയർ മാർച്ചിനുള്ള പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നിർദിഷ്ട സ്ഥലങ്ങളിൽനിന്ന് പൊലീസി​െൻറ അനുമതിയില്ലാതെ സ്വരാജ് റൗണ്ടിലേക്കോ മറ്റോ പ്രവേശിക്കരുത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.