വടക്കാഞ്ചേരി: മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവങ്ങളിലൊന്നായ ഉൗത്രാളി പൂരം വെടിക്കെട്ടിന് കർശന നിബന്ധനകളോടെ അനുമതി. ഇതോടെ 12 ഘട്ടങ്ങളിലായി നടത്തിവന്ന വെടിക്കെട്ട് മൂന്നായി ചുരുങ്ങി. സാമ്പിൾ, പൂര ദിനം, പിറ്റേ ദിവസം പുലർച്ചെ എന്നീ സമയങ്ങൾ വെടിക്കെട്ടിനായി മൂന്ന് ദേശങ്ങൾക്ക് അനുമതി വീതിച്ചുനൽകി. ഞായറാഴ്ച സാമ്പിൾ വെടിക്കെട്ട് നടക്കുമോ എന്ന ആശങ്കക്ക് ഇതോടെ വിരാമമായി. മൂന്നുദേശങ്ങളും കോഒാഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറുമായി നടത്തിയ ചർച്ചയിലാണ് വെടിക്കെട്ട് സംബന്ധിച്ച് ധാരണയായത്. ഞായറാഴ്ച രാത്രി എട്ടിന് വടക്കാഞ്ചേരി ദേശത്തിനാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. പൂര ദിനമായ ചൊവ്വാഴ്ച രാത്രി 8.30ന് വെടിക്കെട്ട് ഒരുക്കുന്നത് എങ്കക്കാട് വിഭാഗമാണ്. പൂര പിറ്റേന്നായ ബുധനാഴ്ച രാവിലെ അഞ്ചിന് കുമരനെല്ലൂർ വിഭാഗത്തിെൻറ നേതൃത്വത്തിലാണ് വെടിക്കെട്ട്. ഇതോടെ മൂന്ന് ദേശങ്ങൾക്കും പ്രത്യേക വെടിക്കെട്ട് നടത്താനാകും. മൂന്നു ദേശക്കാരുടെയും വെടിക്കെട്ട് കരാർ കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞിക്കാണ്. ഓരോ ദേശങ്ങളും വെടിക്കെട്ടിന് പ്രത്യേക അനുമതിയും സമ്പാദിച്ചിട്ടുണ്ട്. ഗാംഭീര്യത്തിൽ മിതത്വം പാലിക്കണമെന്ന് ജില്ല ഭരണകൂടം പൂരകമ്മിറ്റികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പടക്കം, ഗുണ്ട്, കളർ അമിട്ട് എന്നിവയാണ് കൂടുതൽ ഉപയോഗിക്കുക. വെടിക്കോപ്പ് സംഭരണശാലയുടെ നിർമാണം പൂർത്തീകരിക്കാൻ നേരത്തെ ജില്ല ഭരണകൂടം അനുമതി നൽകിയിരുന്നു. കാഴ്ച്ചപ്പന്തലുകളൊരുങ്ങി തൃശൂർ: വെടിക്കെട്ടിെൻറയും ആനയെഴുന്നള്ളിപ്പിനേയും ചൊല്ലിയുള്ള ആശങ്കകൾ ഒഴിയുന്നതോടെ ആഹ്ലാദ നിറവിലാണ് നാട്. കുമരനെല്ലൂർ, എങ്കക്കാട് വിഭാഗങ്ങൾ ഉൗത്രാളി ദേവീ സന്നിധിയിലും വടക്കാഞ്ചേരി സംസ്ഥാനപാതയിൽ പുഴപ്പാലത്തിന് സമീപം പൂരക്കമ്മിറ്റി ഓഫിസിന് മുന്നിലും ബഹുനില കാഴ്ച്ചപ്പന്തലുകൾ ഒരുക്കിക്കഴിഞ്ഞു. ഇവ ഞായറാഴ്ച സന്ധ്യയോടെ മിഴിതുറക്കും. എങ്കക്കാടിനുവേണ്ടി, ചെറുതുരുത്തി ആരാധന പന്തൽ വർക്സും കുമരനെല്ലൂരിനു വേണ്ടി ചെറുതുരുത്തി മയൂര പന്തൽ വർക്സും വടക്കാഞ്ചേരിക്കു വേണ്ടി ഊരകം സജീവുമാണ് പന്തലുകൾ നിർമിച്ചത്. പൂരത്തോടനുബന്ധിച്ച ആൽത്തറമേളം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രസന്നിധിയിൽ അരങ്ങേറും. മേള വിദഗ്ധൻ പഴുവിൽ രഘുവിെൻറ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ പങ്കെടുക്കും. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ സംയുക്തമായാണ് ആൽത്തറമേളം ഒരുക്കുന്നത്. തിങ്കളാഴ്ച മൂന്ന് ദേശങ്ങളും ആനച്ചമയപ്രദർശനം സംഘടിപ്പിക്കും. എങ്കക്കാട് ദേശത്തിെൻറ ചമയപ്രദർശനം ഉൗത്രാളിക്കാവിന് മുൻവശം തുളസി ഫർണിച്ചർ ഹാളിൽ വൈകീട്ട് നാലിന് തുടങ്ങും. തൃശൂർ തിരുവമ്പാടി ദേവസ്വമാണ് ആനച്ചമയം ഒരുക്കുക. കുമരനെല്ലൂർ ദേശത്തിെൻറ ചമയപ്രദർശനം വൈകീട്ട് നാലി-ന് ഓട്ടുപാറ- കുന്നംകുളം സംസ്ഥാന പാതയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ തുടങ്ങും. തൃശൂർ കെ.എൻ. വെങ്കിടാദ്രിയാണ് പ്രദർശനം ഒരുക്കുക. വടക്കാഞ്ചേരി ദേശത്തിെൻറ പ്രദർശനം വൈകീട്ട് അഞ്ചിന് കരുമരക്കാട് ശിവക്ഷേത്ര പരിസരത്ത് ആരംഭിക്കും. തൃശൂർ പാറമേക്കാവ് ദേവസ്വം ചമയപ്രദർശനം ഒരുക്കും. 27-നാണ് ചരിത്ര പ്രസിദ്ധമായ ഉൗത്രാളിക്കാവ് പൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.