തൃശൂർ: അട്ടപ്പാടിയിൽ ക്രൂര മർദനത്തിന് ഇരയായി കൊല്ലപ്പെട്ട മധു, കേരളത്തിലെ ആദിവാസി സമൂഹത്തിെൻറ ഭൂമി തട്ടിയെടുത്തവരുടെ ഇരകളിൽ ഒരാൾ മാത്രമാണെന്ന് ബി.ജെ.പി മധ്യമേഖല പ്രസിഡൻറ് നാരായണൻ നമ്പൂതിരി. ബി.ജെ.പി ജില്ല കമ്മിറ്റിയെയും വായയും കെട്ടി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ് സുരേന്ദ്രൻ ഐനിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അനീഷ് കുമാർ, മധ്യമേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡൻറുമാരായ രവികുമാർ ഉപ്പത്ത്, അനീഷ് ഇയ്യാൽ, ജില്ല സെക്രട്ടറി ഉല്ലാസ് ബാബു എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറുമാരായ പി. ഗോപിനാഥ്, സുനിൽ ജി. മാക്കൻ, ജോണി പൊന്തോക്കൻ, മോർച്ച ജില്ല ജനറൽ സെക്രട്ടറിമാരായ സജീവൻ പള്ളത്ത്, പ്രഭാകരൻ മാഞ്ചാടി, മോഹനൻ പോട്ടോർ, പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറുമാരായ മണി, ഗിരീഷ്, സുന്ദരരാജൻ, പ്രശാന്ത് ലാൽ, സുധീഷ് മേനോത്തുപറമ്പിൽ, സംസ്ഥാന കൗൺസിൽ അംഗം ഇ.എം. ചന്ദ്രൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.