തൃശൂർ: നിർമാണച്ചെലവ് കൂട്ടി കോടി ക്ലബിൽ കയറാനുള്ള പ്രവണതയും മൾട്ടിപ്ലക്സുകളും സിനിമയുടെ സംസ്കാരം മാറ്റിയെന്ന് റസൂൽ പൂക്കുട്ടി. തെൻറ സിനിമക്ക് 100 കോടിയിലേറെ ചെലവായി എന്ന് ഒരു നിർമാതാവ് പറഞ്ഞതോടെയാണ് ഇൗ പ്രവണതക്ക് തുടക്കം കുറിച്ചത്. നല്ല സിനിമക്കാരൻ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു ഇത്- അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ 'മുഖാമുഖ'ത്തിൽ സംസാരിക്കുകയായിരുന്നു പൂക്കുട്ടി. നൂറുകോടി ക്ലബിലേക്ക് ഇന്ത്യന്‍ സിനിമയെത്തി എന്ന പരസ്യം വന്ന ദിവസമാണ് ജീവിത്തിലെ ഏറ്റവും മോശം ദിനമായി താൻ കാണുന്നത്. സിനിമയെ സംസ്‌കാരവും കലയും എന്ന നിലയില്‍ ഇത്ര മോശമാക്കി എടുക്കരുത്. നല്ല സിനിമകളെ ഏറ്റെടുത്ത യുവാക്കളുടെ വികാരം നൂറു കോടി ക്ലബ് സിനിമകളായി. ആ നിലയിൽ സിനിമ സംസ്കാരം മാറി. സിനിമയെന്ന സംവിധാനത്തിന് പണം ഘടകമാണെങ്കിലും കലാരൂപമെന്ന നിലയില്‍ സാമ്പത്തികമായി അതിനെ അളക്കരുത്. അടൂരിെൻറയും അരവിന്ദെൻറയും സിനിമകള്‍ കിലോമീറ്റർ താണ്ടി കൊട്ടകയിൽ കണ്ട കാലം എനിക്കടക്കമുള്ളവർക്കുണ്ട്. എന്നാല്‍ കാലം മാറിയപ്പോള്‍ ഇൗ അഭിരുചിക്കും മാറ്റം വന്നു. കൊട്ടകകളുടെ സ്ഥാനത്തിപ്പോൾ മൾട്ടിപ്ലക്സുകളാണ്. അതും പണക്കൊഴുപ്പിെൻറ സംസ്കാരത്തിെൻറ ഭാഗമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തൃശൂര്‍ പൂരത്തിെൻറ ശബ്ദവിന്യാസം നേരിട്ട് അനുഭവിച്ച് പകര്‍ത്തിയെടുത്ത് ലോകത്തിന് സമര്‍പ്പിക്കുകയാണ് 'ദി സൗണ്ട് സ്റ്റോറി' എന്ന ചിത്രത്തിലൂടെ ചെയ്തത്. ലോകത്ത് ഇത്തരത്തില്‍ നിലനില്‍ക്കുന്ന പൈതൃക സംഗീതങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ ആവശ്യമാണ്. തൃശൂര്‍ പൂരത്തെ ഓരോ നഗരത്തിലും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ശബ്ദ വിന്യാസവും അതിെൻറ ഭാഗമായിത്തന്നെയാണ് കാണുന്നത്. നാലരമണിക്കൂര്‍ നീളുന്ന ഡോക്യുമെൻററിയും പ്രദര്‍ശനത്തിന് തയാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദ സൗണ്ട് സ്റ്റോറി' സിനിമ നിര്‍മാതാവ് രാജീവ് പനക്കല്‍, സംവിധായകന്‍ പ്രസാദ് പ്രഭാകര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.