ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉത്സവചടങ്ങിന് മുന്നോടിയായ സഹസ്രകലശം ബ്രഹ്മകലശാഭിഷേകത്തോടെ തിങ്കളാഴ്ച സമാപിക്കും. സഹസ്രകലശത്തിെൻറ ഭാഗമായുള്ള തത്ത്വഹോമവും തത്ത്വകലശാഭിഷേകവും ഞായറാഴ്ചയാണ്. തിങ്കളാഴ്ച രാവിലെ പന്തീരടീ പൂജയടക്കം പതിവു പൂജകൾ നേരത്തെ പൂർത്തിയാക്കിയാണ് സഹസ്രകലശാഭിഷേകം ആരംഭിക്കുക. കലശമണ്ഡപമായ കൂത്തമ്പലത്തിൽ 1001 കുംഭങ്ങളിൽ േശ്രഷ്ഠ ദ്രവ്യങ്ങൾ നിറച്ച് പൂജനടത്തും. കലശങ്ങൾ കീഴ്ശാന്തി നമ്പൂതിരിമാർ കൈമാറി ശ്രീലകത്തെത്തിക്കും. ക്ഷേത്രം മേൽശാന്തി ബ്രഹ്മകലശം എഴുന്നള്ളിക്കും. തന്ത്രിയുടെ നേതൃത്വത്തിലാണ് അഭിഷേകം. അഭിഷേകത്തിനായി 975 വെള്ളിക്കുടങ്ങളിലും 26 സ്വർണക്കുടങ്ങളും കൂത്തമ്പലത്തിൽ ഒരുക്കിയിട്ടുണ്ട്. 50 കിലോ സ്വർണവും 2000 കിലോ വെള്ളിയും കൊണ്ട് നിർമിച്ചിട്ടുള്ളതാണ് സഹസ്രകലശത്തിനുപയോഗിക്കുന്ന കുംഭങ്ങൾ. ഞായറാഴ്ച രാവിലെ പന്തീരടിപൂജക്ക് ശേഷമാണ് തത്വഹോമം. ഉച്ചപൂജക്ക് മുമ്പ് തത്വകലശം അഭിഷേകം ചെയ്യും. ഉച്ചതിരിഞ്ഞ് കൂത്തമ്പലത്തിലെ കലശ മണ്ഡപത്തിൽ പരികലശപൂജ, അധിവാസഹോമം, കലശാധിവാസം എന്നിവ നടക്കും. കലശ ചടങ്ങുകളുടെ ഭാഗമായ പ്രായശ്ചിത്തകർമങ്ങൾ ശനിയാഴ്ച സമാപിച്ചു. മഞ്ജുള ദിനം ആഘോഷിച്ചു ഗുരുവായൂര്‍: വാര്യർ സമാജത്തിെൻറ ആഭിമുഖ്യത്തിൽ മഞ്ജുള ദിനം ആഘോഷിച്ചു. മഞ്ജുളാൽ പരിസരത്തു നിന്നും അക്ഷയ ഹാളിലേക്ക് സാംസ്കാരിക ഘോഷയാത്ര നടന്നു. സമ്മേളനം ഡോ. സുവർണ നാലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.വി. ശ്രീനിവാസ വാര്യർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വാര്യർ മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ, കൗൺസിലർ ശോഭ ഹരിനാരായണൻ, ജി.കെ. പ്രകാശൻ, പി.വി. മുരളീധരൻ, ബി. ഉണ്ണികൃഷ്ണൻ, സി. രാജശേഖര വാര്യർ, കെ.വി. രാധാകൃഷ്ണവാര്യർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.