മധുവി​െൻറ കൊലയാളികളെ അറസ്​റ്റ്​ ചെയ്യണം ^ വെൽഫെയർ പാർട്ടി

മധുവി​െൻറ കൊലയാളികളെ അറസ്റ്റ് ചെയ്യണം - വെൽഫെയർ പാർട്ടി തൃശൂർ: അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവി​െൻറ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നഗരത്തിൽ പ്രകടനം നടത്തി. യുവാവിനെ മോഷ്ടാവായി ചിത്രീകരിച്ച് സംഘം ചേർന്ന് തല്ലിക്കൊന്നത് സാംസ്കാരിക കേരളത്തി​െൻറ മനസ്സാക്ഷിക്കേറ്റ അപമാനമാണെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത ജില്ല ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ പറഞ്ഞു. ജില്ല സെക്രട്ടറി എം.കെ. അസ്ലം, ശ്രീനിവാസൻ ഇറക്കത്ത്, നൗഷാദ് ബിൻ അലി, അഷറഫ് മങ്ങാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.