തൃശൂർ: ചോറ്റാനിക്കര മകം തൊഴൽ മാർച്ച് ഒന്നിന്. നാലിന് ആറാട്ട്. നാല് വരെയുള്ള ദിവസങ്ങളിൽ ചോറൂണ്, ഭജനം, അന്നദാനം, വിവാഹം എന്നിവ നടത്തില്ല. ഹരിത നിയമാവലി പാലിക്കുന്നതിനാൽ കുപ്പിയിലും കവറിലും വെള്ളം വിതരണം ഒഴിവാക്കും. തിളപ്പിച്ചാറിയ വെള്ളം നൽകും. ശക്തമായ നിരീക്ഷണ, സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. മകം തൊഴൽ അര കോടി രൂപക്ക് ഇൻഷൂർ ചെയ്തതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ.സുദർശൻ അറിയിച്ചു. മൂന്നിന് വൈകീട്ട് ആറിന് ക്ഷേത്രനട അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.