തൃശൂർ: മോട്ടോർ വാഹനവകുപ്പിേൻറതുൾപ്പെടെ ജില്ലയിൽ നൂറ്റമ്പതോളം വാഹനങ്ങൾക്ക് ഡ്രൈവർ തസ്തികയില്ല. ഒഴിവുള്ളത് 43 മാത്രം, റാങ്ക് ലിസ്റ്റിൽ 432 പേർ. പി.എസ്.സി ഓഫിസിൽനിന്നുള്ള രേഖകളുമായി എൽ.ഡി.വി റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മയാണ് രംഗത്ത് വന്നിരിക്കുന്നത്. ഡ്രൈവർ തസ്തികയില്ലാത്തതിനാൽ റാങ്ക് ലിസ്റ്റിൽനിന്നുൾപ്പെടെ ചെറിയ ശതമാനം പേർക്ക് മാത്രമാണ് ജോലി ലഭിക്കാൻ സാധ്യതയുള്ളത്. ഒരു വാഹനം അനുവദിക്കുമ്പോൾ ഡ്രൈവർ തസ്തികയുൾപ്പെടെ അനുവദിക്കണമെന്നാണ് ചട്ടമെങ്കിലും പുറംകരാറിലൂടെ ഈ നിയമനം നീട്ടിക്കൊണ്ടുപോവുകയാണ് വകുപ്പ് മേധാവികളുെട പതിവത്രെ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിലും നിയമന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ, തൊഴിൽ മന്ത്രി, ജില്ലയിലെ മന്ത്രിമാർ, എം.എൽ.എമാർ എന്നിവർക്ക് നിവേദനം നൽകാനും ഡ്രൈവർമാരോടുള്ള അവഗണനക്കെതിരെ ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതിനും റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ തീരുമാനിച്ചു. പ്രസിഡൻറായി ഇക്ബാൽ മുടവൻകാട്ടിലിനെയും സെക്രട്ടറിയായി ഷെഫീർ ആനാകോടിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.