തൃശൂർ: സർക്കാർ ഡിപ്പാർട്ട്മെൻറുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പിൻവാതിൽ നിയമനവും സ്വജനപക്ഷപാതവും നടത്തുന്ന സർക്കാർ വഞ്ചനക്കെതിരെ യുവമോർച്ച ജില്ല കമ്മിറ്റി ജില്ല ട്രാൻസ്ഫോർട്ട് ഓഫിസറെ ഉപരോധിച്ചു. ജില്ല പ്രസിഡൻറ് പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഹരി, സെക്രട്ടറി സബീഷ് മരതയൂർ, ജില്ല ജനറൽ സെക്രട്ടറിമാരായ ഷൈൻ നെടിയിരിപ്പിൽ, ബാബു വലിയവീട്ടിൽ, സർഗ മോഹൻ, സുബിൻ, പ്രനീഷ്, ജെബിൻ, ശെൽവൻ, വിഷ്ണു എന്നിവർ സമരത്തിന് നേതൃത്വം നൽകി. ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, ജില്ല ജനറൽ സെക്രട്ടറി കെ.പി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ട്രാൻസ്ഫോർട്ട് ഓഫിസറുമായി നടത്തിയ ചർച്ചയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാമെന്ന് ഉറപ്പ് നൽകിയതായി അറിയിച്ചു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.