കുന്നംകുളം: കേച്ചേരി അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ മാധ്യമം ഹെത്ത് കെയര്‍ പദ്ധതിയിലേക്ക് സ്വരൂപിച്ച 78,876 രൂപ സ്കൂള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.കെ. മമ്മുണ്ണി മൗലവിയില്‍നിന്ന് മാധ്യമം റീജനല്‍ മാനേജര്‍ ജഹര്‍ഷ കബീര്‍ ഏറ്റുവാങ്ങി. പരിപാടി കെ.കെ. മമ്മുണ്ണി മൗലവി ഉദ്ഘാടനം ചെയ്തു. ജഹര്‍ഷ കബീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഏരിയ കോഒാഡിനേറ്റര്‍ കുഞ്ഞിബാപ്പു, ഹെത്ത് കെയര്‍ എക്സിക്യൂട്ടീവ് നസീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കൂടുതല്‍ തുക പിരിച്ച അഷ്ഹദ് ഷിഫാസ് ഷീഫര്‍, അന്‍സഫ് ഷിഫാസ് ഷീഫര്‍, ശ്രീയ ഷാജന്‍ എന്നിവര്‍ക്ക് സര്‍ക്കുലേഷന്‍ മാനേജര്‍ പി. അബ്ദുല്‍ റഷീദ് പുരസ്കാരം വിതരണം ചെയ്തു. പ്രിന്‍സിപ്പൽ സുപ്രിയ സുബ്രഹ്മണ്യന്‍ സ്വാഗതവും ട്രസ്റ്റ് അംഗം പി.എം. അബൂബക്കര്‍ നന്ദിയും പറഞ്ഞു. സ്റ്റാഫ് പ്രതിനിധി പ്രിയദര്‍ശിനി ഡേവിഡ് പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.