ചാലക്കുടി: നോര്‍ത്ത് ട്രങ്ക്‌റോഡ് ജങ്ഷനിലെ ഇ.ടി. ദേവസി ആൻഡ് സണ്‍സ് ഇടശേരി ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സ്വർണവും പണവും കവര്‍ന്ന കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍. മൂന്നു പ്രതികളെയാണ് കസ്റ്റഡിയിലെടുത്തത്. എല്ലാ പ്രതികളെയും പിടികൂടിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്നതിനാലാണ് വൈകുന്നത്. പിടികൂടിയ മൂന്ന് പേരെ പൊലീസ് കേരളത്തിലെത്തിച്ച് കവര്‍ച്ച സംബന്ധിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കുകയാണ്. ബിഹാര്‍ സ്വദേശി അശോക് ബാരിക്കിനെയാണ് (34) കഴിഞ്ഞ ആഴ്ച പിടികൂടിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ രണ്ടു യുവാക്കളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്ഹമീദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബിഹാറിലും ഝാര്‍ഖണ്ഡിലും എത്തി പ്രതികളെ പിടികൂടിയത്. സൈബര്സെല്ലിെൻറ സഹായത്തോടെ മോഷണവുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറുകൾ കേന്ദ്രീകരിച്ച അന്വേഷണമായിരുന്നു സംഘത്തെ ഉത്തരേന്ത്യയില്‍ എത്തിച്ചത്. ജനുവരി 29നാണ് ഇടശേരി ജ്വല്ലറിയില്‍ മോഷണം നടന്നത്. 15 കിലോ സ്വർണവും ആറു ലക്ഷം രൂപയുമാണ് കവര്‍ന്നത്. സ്വര്‍ണവും പണവും പൂർണമായും വീണ്ടെടുക്കാനായിട്ടില്ലെന്നാണ് സൂചന. മുഴുവന്‍ പ്രതികളും പൊലീസിെൻറ പിടിയില്‍ അകപ്പെട്ടാലേ അത് സാധ്യമാവൂവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.