ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ കോൺഗ്രസ് തൃശൂരിൽ

തൃശൂർ: ഹിന്ദി സാഹിത്യ വേദിയായ വികൽപ് തൃശൂരും കാലടി സംസ്കൃത സർവകലാശാല ഹിന്ദി വിഭാഗവും സംയുക്തമായി ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ കോൺഗ്രസ് സംഘടിപ്പിക്കുന്നു. ഡിസംബറിൽ തൃശൂരിലാണ് പരിപാടി. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിക്കുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, പോണ്ടിച്ചേരി, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ മൂന്നു ദിവസത്തെ കോൺഗ്രസിൽ പങ്കെടുക്കും. വികൽപ് തൃശൂരി​െൻറ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാദമിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഹിന്ദി സാഹിത്യകാരന്മാർ, വിവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വികൽപ് പ്രസിഡൻറ് ഡോ. കെ.ജി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഋഷികേശൻ തമ്പി, പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത്, സി. ശാന്തി, പി. രവി, വി.കെ. സുബ്രഹ്മണ്യൻ, ആർ. ശശിധരൻ, ടി.എ. ആനന്ദ്, ജസ്റ്റിൻ ജോസ്, പി.വി. വേണുഗോപാൽ, എസ്. സുമ, കെ. രാജേശ്വരി, മുഹമ്മദ് റാഫി, ബി. വിജയകുമാർ, ആശ എസ്. നായർ എന്നിവർ സംസാരിച്ചു. വികൽപ് സെക്രട്ടറി വി.ജി. ഗോപാലകൃഷ്ണൻ സ്വാഗതവും പി. രവി നന്ദിയും പറഞ്ഞു. സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട്, ഡോ. പി.വി. വിജയൻ (എറണാകുളം), ഡോ. സി.ജി. രാജഗോപാൽ (കോഴിക്കോട്), ഡോ. പി. ബാലകൃഷ്ണൻ (കണ്ണൂർ), ഡോ. ജി. ഗോപിനാഥൻ (മലപ്പുറം) എന്നിവർ രക്ഷാധികാരികളായി സംഘാടക സമിതി രൂപവത്കരിച്ചു. ഉപദേശക സമിതി: ഡോ. വി.ഡി. കൃഷ്ണൻ നമ്പ്യാർ, ഡോ. പി. മാധവൻപിള്ള, ഡോ. എൻ. രവീന്ദ്രനാഥ്, ഡോ. ടി.കെ. പ്രഭാകരൻ, ഡോ. പി.വി. കൃഷ്ണൻ നായർ, പ്രഫ. എ. അരവിന്ദാക്ഷൻ, ഡോ.ബി. ഋഷികേശൻ തമ്പി, ഡോ. തങ്കമണിയമ്മ, പ്രഫ. വി. രവീന്ദ്രൻ. സംഘാടക സമിതി ചെയർമാൻ: ഡോ. കെ.ജി. പ്രഭാകരൻ, ജനറൽ കൺവീനർ: ഡോ. ടി.എൻ. വിശ്വംഭരൻ, കൺവീനർ: ഡോ. വി.ജി. ഗോപാലകൃഷ്ണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.