തൃശൂർ: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചതോടെ ജില്ലയിൽ സ്വകാര്യ ബസുകൾ െചാവ്വാഴ്ച തന്നെ സർവിസ് ആരംഭിച്ചു. സമരം നീളുന്നതിൽ അതൃപ്തരായിരുന്ന ഒറ്റ ബസ് സർവിസ് ഉടമകൾ തിങ്കളാഴ്ചതന്നെ നിരത്തിലിറങ്ങാൻ ഒരുങ്ങിയിരുന്നു. സമരം നീട്ടിക്കൊണ്ടുപോയി ഗുണമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നതിൽ വലിയ നഷ്ടമുണ്ടാക്കിയെന്നാണ് ബസുടമകൾതന്നെ പറയുന്നത്. ഹ്രസ്വദൂര സര്‍വിസുകള്‍ ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ചു. ദീര്‍ഘദൂര സർവിസുകള്‍ ചിലത് മാത്രമാണ് പുറപ്പെട്ടത്. ഉച്ചകഴിഞ്ഞതോടെ ഭൂരിഭാഗം ബസുകളും സർവിസ് ആരംഭിച്ചു. സ്വകാര്യ ബസ് സമരം നടന്ന തിങ്കളാഴ്ചയും വരുമാനത്തിൽ ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് സർവകാല റെേക്കാഡാണുണ്ടായത്. 58.67 ലക്ഷം രൂപയാണ് ജില്ലയിൽ മൊത്തം ലഭിച്ചത്. ശനിയാഴ്ച ലഭിച്ച 54.53 ലക്ഷം രൂപ മറികടന്നു. ഏഴു ഡിപ്പോകളിൽ തൃശൂർ ഡിപ്പോയാണ് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയത്; 16.46 ലക്ഷം. കുറവ് കലക്ഷൻ നേടിയത് ഇരിങ്ങാലക്കുട ഡിപ്പോയാണ്-3.72 ലക്ഷം. പുതുക്കാട് -4,22,160, ചാലക്കുടി -8,43,169, ഇരിങ്ങാലക്കുട--3,72,704, മാള-7,31,326, കൊടുങ്ങല്ലൂർ-- 7,48,717, ഗുരുവായൂർ--1,12,965 എന്നിങ്ങനെയാണ് മറ്റു ഡിപ്പോകളിലെ വരുമാനം. സ്വകാര്യ ബസ് സമരം പിൻവലിച്ച ഇന്നലെയും ഗ്രാമീണ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയെന്ന് ഡി.ടി.ഒ വി.എം. താജുദ്ദീൻ പറഞ്ഞു. ടൂറിസ്റ്റ് ബസുകളുടെ സർവിസ് നിയമലംഘനം-ബസുടമകൾ തൃശൂർ: ബസ് സമരത്തിനിടെ ടൂറിസ്റ്റ് ബസുകൾ വിദ്യാർഥികൾക്ക് കൺസെഷൻ നൽകാതെ സർവിസ് നടത്തിയത് നിയമലംഘനമാണെന്ന് ജില്ല പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ബസുകൾ കല്യാണങ്ങൾക്കും മറ്റും സർവിസ് നടത്തുന്നത് ആർ.ടി.ഒ. ഒാഫിസിൽ 1200 രൂപയോളം ഫീസ് അടച്ച് പെർമിറ്റ് വാങ്ങിയാണെന്നും അസോസിയേഷൻ പ്രസിഡൻറ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി ആേൻറാ ഫ്രാൻസിസ് എന്നിവർ അറിയിച്ചു. ബസുടമകളെ പൊങ്കാലയിട്ട് ട്രോളുകൾ തൃശൂർ: അഞ്ചുനാൾ പണിമുടക്കിയിട്ടും നേട്ടമില്ലാതെ അവസാനിപ്പിക്കേണ്ടി വന്ന ബസ് സമരത്തിനെതിരെ സമൂഹമാധ്യമത്തിൽ ട്രോളുകൾ. ബസ് എടുക്കാം വിദ്യാർഥികളോട് കാണുമ്പോൾ ചിരിക്കരുതെന്ന് പറയണമെന്ന് പറയുന്ന ഡ്രൈവർ, കെ.എസ്.ആർ.ടി.സിയോട് ശവത്തിൽ കുത്തരുതെന്ന് പറയുന്ന സ്വകാര്യ ബസുടമകൾ, ഞങ്ങളുടെ വെല്ലുവിളിയെ കുറിച്ച് ഓർമയില്ലെന്ന പ്രതികരണങ്ങൾ തുടങ്ങി വിവിധ സിനിമകളിലെ ദൃശ്യങ്ങളെ അവസരോചിതമായി എഡിറ്റ് ചെയ്ത് ചേർത്ത് ആക്ഷേപവും പരിഹാസവും മുള്ളുവെച്ച കുത്തും ചേർന്നതാണ് ട്രോളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.