വടക്കാഞ്ചേരി: വരൾച്ചയെ നേരിടാൻ വടക്കാഞ്ചേരി നഗരസഭയിലെ പാർളിക്കാട് 26ാം ഡിവിഷനിൽ 'മഴവെള്ളക്കൊയ്ത്ത്' പദ്ധതിക്ക് തുടക്കം. മുഴുവൻ വീടുകളിലും കിണർ റീചാർജിങ് നടപ്പാക്കും. തുറന്ന കിണറിലും കുഴൽ കിണറിലും പദ്ധതി നടപ്പാക്കാം. ജില്ല റെയിൻ വാട്ടർ ഹാർവെസ്റ്റിങ് മിഷനാണ് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത്. ആദ്യഘട്ടത്തിൽ നിർമാണെചലവ് പൂർണമായും പദ്ധതിക്ക് നേതൃത്വം നൽകുന്ന 'ഗ്രാമസിര' വഹിക്കും. പത്ത് മാസത്തിനുള്ളിൽ തിരിച്ചടക്കണം. വരുന്ന വേനലിൽ മേഖലയിൽനിന്ന് കുടിവെള്ള ക്ഷാമം പൂർണമായും തുടച്ച് നീക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് 'ഗ്രാമസിര' പ്രസിഡൻറ് കെ.എസ്. സുശീൽകുമാർ, സെക്രട്ടറി വി.കെ. അജീഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.