താജ്മഹല്‍ സാംസ്‌കാരിക സമന്വയത്തി​െൻറ സൃഷ്​ടി

തൃശൂർ: വിവിധ സംസ്‌കാരങ്ങള്‍ തമ്മില്‍ നടന്ന സമന്വയത്തി​െൻറ അനശ്വരസൃഷ്ടിയാണ് താജ്മഹല്‍ എന്ന മഹാസൗന്ദര്യശിൽപമെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ പറഞ്ഞു. പുരോഗമനകല സാഹിത്യസംഘം പ്രസിദ്ധീകരിച്ച 'ഇരുളിലാഴുന്ന താജ്മഹൽ' പുസ്തകം രാധിക സനോജിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലത്തെയും യശസ്സായ താജ്മഹലിനെ വര്‍ഗീയ ഭീഷണിയില്‍നിന്നും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. സി. രാവുണ്ണി അധ്യക്ഷത വഹിച്ചു. വി.യു. സുരേന്ദ്രന്‍ പുസ്തകപരിചയം നടത്തി. സോബിന്‍ മഴവീട്, ആര്‍.ശ്രീലത വര്‍മ, രാധിക സനോജ് എന്നിവര്‍ കവിതകള്‍ ചൊല്ലി. ഡോ. എം.എന്‍. വിനയകുമാര്‍ സ്വാഗതവും കെ.എസ്.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.