തൃശൂർ: അതിരൂപത സ്ലം സർവിസ് സെൻറർ ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച ഫാ. തോമസ് പൂപ്പാടിക്ക് യാത്രയയപ്പും പുതിയ ഡയറക്ടർ ഫാ. വർഗീസ് കരിപ്പേരിക്ക് സ്വീകരണവും നൽകി. പ്രസിഡൻറ് ജോബ് ചിറമ്മൽ അധ്യക്ഷത വഹിച്ചു. ബേബി മൂക്കൻ, എ.വി. ജോർജ്, ജോയ് പോൾ, സി.ഡി. തങ്കമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ തൃശൂർ: ഒല്ലൂർ ഫെറോന പള്ളിയിലെ സെൻറ് വിൻസൻറ് ഡി പോൾ സംഘം ഭാരവാഹികൾ: ജോസ് കുത്തൂർ (പ്രസി.), ബേബി മൂക്കൻ, പി.ഡി. പോൾ (വൈസ് പ്രസി.), സി.ഡി. ലൂവിസ് (സെക്ര.), വിൻസൺ അക്കര (ജോ. സെക്ര.), സി.ആർ. ഗിൽസ് (ട്രഷ.). അനുശോചിച്ചു തൃശൂർ: ദീർഘകാലം പോട്ടോർ ബി.എം.സി ക്ലബ് ആൻഡ് ഗ്രാമീണ വായനശാല പ്രസിഡൻറായിരുന്ന എം.കെ. അയ്യപ്പൻറ നിര്യാണത്തിൽ അനുശോചിച്ചു. പ്രസിഡൻറ് കെ.ജി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. രാമദാസ്, വൈസ് പ്രസിഡൻറ് കെ.എൻ. രാഘവൻ, എൻ.എൻ. ഗോപിനാഥൻ, എം.പി. ചന്ദ്രൻ, കെ.എ. ഗോവിന്ദൻ, കെ.കെ. ശ്രീധരൻ, എം.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.