തൃശൂർ: ഗാന്ധിയൻ അയ്യപ്പെൻറ നിര്യാണത്തോടെ പോേട്ടാറിന് നഷ്ടമായത് നാടിനു വേണ്ടി അഹോരാത്രം ഒാടിനടന്ന പച്ച മനുഷ്യനെ. ഖദർ വസ്ത്രം ധരിച്ച് സൈക്കിളിൽ നാടിെൻറ മുക്കിലും മൂലയിലുമെത്തി ക്ഷേമം അന്വേഷിക്കുകയും സഹായിക്കുകയും ചെയ്ത അയ്യപ്പെൻറ മരണം നാടിന് തീരാനഷ്്ടമാണ്. പോട്ടോറിലെ കാർത്യായനി അമ്പലം റോഡ്, പോട്ടോറിൽനിന്ന് പാമ്പൂരിലേക്കുള്ള വെള്ള റോഡ് എന്നിവ അയ്യപ്പെൻറ പരിശ്രമത്തിെൻറ ഫലമായി ലഭിച്ചതാണ്. വൈദ്യുതി എത്താതിരുന്ന പോട്ടോറിലേക്ക് വിയ്യൂരിൽനിന്ന് ൈവദ്യുതി എത്തിക്കാൻ ഇടയായത് അദ്ദേഹം നടത്തിയ നിരന്തര പരിശ്രമം. കാർഷിക കലാമന്ദിരം, ബി.എം.സി വായനശാല എന്നിവ സാംസ്കാരിക രംഗത്തുള്ള ഇടപെടലിെൻറ തെളിവായി അവശേഷിക്കുന്നു. 60 വർഷം വായനശാലയുടെ പ്രസിഡൻറായി പ്രവർത്തിച്ചു. പ്രജാമണ്ഡലത്തിലെ പ്രവർത്തനകാലത്ത് കെ.കരുണാകരനുമായി ആത്മബന്ധം സ്ഥാപിച്ചു. വി.ആർ. കൃഷ്ണൻ എഴുത്തച്ഛെൻറ അടുത്ത അനുയായിയായിരുന്നു. ഇതുവഴി ഖാദി പ്രചാരണത്തിലും സജീവമായി. തിരൂരിൽ തപാൽ വകുപ്പിൽ എളിയ ജീവിതം ആരംഭിച്ച് തൃശൂരിൽനിന്ന് പോസ്റ്റ് മാസ്റ്ററായാണ് വിരമിച്ചത്. തിരൂരിൽ സിനിമ ടാക്കീസിൽ മാനേജരായിരിക്കെ സിനിമ രംഗത്തെ പ്രമുഖരായ രാമു കാര്യാട്ട്, ശോഭന പരമേശ്വരൻ നായർ എന്നിവരുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. ദീർഘകാലം കോൺഗ്രസ് പോട്ടോർ വാർഡ് പ്രസിഡൻറായിരുന്നു. ഭരണി കാർത്തിക മഹോത്സവം ചേർപ്പ്: പല്ലിശേരി ഭഗവതി ക്ഷേത്രത്തിലെ ഭരണി കാർത്തിക മഹോത്സവം 22നും 24നും ആഘോഷിക്കും. 22ന് രാവിലെ 4.30ന് വിശേഷാൽ പൂജ നടക്കും. 10ന് ബ്രാഹ്മണിപ്പാട്ട് തുടങ്ങും. ഉച്ചക്ക് 12.30ന് ഭഗവതിയുടെ വിശേഷാൽ നൃത്തം. വൈകീട്ട് ആറിന് ചുറ്റുവിളക്ക് നിറമാല, നാഗസ്വര കച്ചേരി ഉണ്ടാവും രാത്രി എട്ടിന് ഭഗവതിയെ ഊരകം ക്ഷേത്രത്തിൽനിന്നും ഒരാനയുടെ അകമ്പടിയോടെ പെരുവനം കുട്ടൻമാരാരുടെ മേളത്തോടു കൂടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. 24ന് ആറ് മണിയോടെ ആഘോഷങ്ങൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.