ഭാരതീയ ചിന്ത ഏകാത്മകമാണെന്ന ചിന്ത രാഷ്ട്രീയ ആശയം --സുനിൽ പി. ഇളയിടം തൃശൂർ: വേദോപനിഷത്തുകളുടെ ചിന്താ പാരമ്പര്യത്തെ ഭാരതീയ ദേശീയത എന്ന് തെറ്റിദ്ധരിക്കരുതെന്നും അത് രാഷ്ട്രീയ ആശയമാണെന്നും ഡോ. സുനിൽ പി. ഇളയിടം. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ മുന്നോടിയായി സംഘടിപ്പിച്ച 'ഭാരതീയ ചിന്തയുടെ ബഹുസ്വരത' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻ തോതിൽ കൂടിക്കലരുകളിലാണ് ഭാരതീയ ചിന്ത നിലനിന്നതെന്നും എന്നാൽ, ഇന്ന് ഇത് ഏകാത്മകമാണെന്ന് വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ശക്തമായ തദ്ദേശീയ പാരമ്പര്യങ്ങളുണ്ടായിരുന്നു. അത് ജനതയുടെ ചിന്താ പാരമ്പര്യങ്ങളെയും വൈജ്ഞാനിക ഘട്ടങ്ങളെയും വികസിപ്പിച്ചു. ഇവിടേക്ക് കടന്നു വന്ന ഇസ്ലാം ഇന്ത്യൻ ജീവിതത്തെ വൻതോതിൽ സ്വാധീനിച്ചു. തുടർന്ന് ധാരാളം കൂടിക്കലരലുകൾ ഉണ്ടായി. ഇന്ത്യയിൽ ഇസ്ലാം സുപ്രധാന സാംസ്കാരിക അടിത്തറയായി മാറി. എന്നാൽ, തങ്ങളുടെ അഭിരുചിയനുസരിച്ച് ചിലതിനെ ഇന്ത്യൻ പാരമ്പര്യമായി അവതരിപ്പിച്ചു. തങ്ങൾക്ക് ഇഷ്ടമില്ലാത്തതിനെ ഇൗ പാരമ്പര്യത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. വേദങ്ങളും ഉപനിഷത്തുകളും പോലെതന്നെ ഒരുപാട് വൈദികേതര പാരമ്പര്യങ്ങളും ഇന്ത്യയിൽ നിലനിന്നിരുന്നു. എന്നാൽ, അവയെല്ലാം പാർശ്വവത്ക്കരിക്കപ്പെട്ടു -അദ്ദേഹം പറഞ്ഞു. എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. പോൾ തേലക്കാട്ട്, ഹുസൈൻ രണ്ടത്താണി, ബാലകൃഷ്ണൻ കാവുമ്പായി, പ്രഫ. ആർ. ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.