കെ.എസ്.ആര്‍.ടി.സിയുടെ സകല മേഖലകളും പുനഃസംഘടിപ്പിക്കണം ^എളമരം കരീം

കെ.എസ്.ആര്‍.ടി.സിയുടെ സകല മേഖലകളും പുനഃസംഘടിപ്പിക്കണം -എളമരം കരീം തൃശൂർ: കെ.എസ്.ആര്‍.ടി.സിയുടെ സകല മേഖലകളും പുനഃസംഘടിപ്പിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. ട്രേഡ് യൂനിയനുകളുമായി ചർച്ച ചെയ്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടൽ നല്ലതാണ്. അമിത പലിശക്ക് വായ്പ വാങ്ങിയതുള്‍പ്പെടെയുള്ള യു.ഡി.എഫ് നയങ്ങളാണ് കെ.എസ്.ആര്‍.ടി.സിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിയത്. ശമ്പള വിതരണവും പെന്‍ഷന്‍ വിതരണവും താറുമാറായി. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും എളമരം കുറ്റപ്പെടുത്തി. എ.ഐ.ആർ.ടി.ഡബ്ല്യു.എഫ് ദേശീയ സെക്രട്ടറി കെ.വി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എഫ്. ഡേവിസ്, ബാബു എം. പാലിശേരി, എ. സിയാവുദ്ദീന്‍, എം.ആര്‍. രാജന്‍, ആര്‍.വി. ഇക്ബാല്‍, കെ.സി. സുന്ദരന്‍, കെ.വി. ഡേവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.