ബസ്​ സമരം; തൊഴിലാളികൾ തമ്മിൽ സംഘർഷം

കുന്നംകുളം: ടൂറിസ്റ്റ് ബസ് ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിനിടയായി. കുന്നംകുളം ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. സ്വകാര്യ ബസ് സമരത്തി​െൻറ ഭാഗമായി ടൂറിസ്റ്റ് ബസുകൾ രാവിലെ സർവിസ് നടത്താൻ നിരത്തിലിറങ്ങിയതോടെയായിരുന്നു വാക്കുതർക്കം ഉണ്ടായത്. ടൂറിസ്റ്റ് ബസുകളിൽ യാത്രക്കാരെ കയറ്റാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.