മനുഷ്യകേന്ദ്രീകൃതമല്ലാത്ത വികസനങ്ങൾ യഥാർഥമല്ല - സുനിൽ പി. ഇളയിടം ഒല്ലൂർ: മനുഷ്യകേന്ദ്രീകൃതമല്ലാത്ത വികസനങ്ങൾ യഥാർഥത്തിൽ വികസനങ്ങളല്ലെന്ന് സുനിൽ പി. ഇളയിടം. സംസ്കാരം എന്നത് പ്രാചീനതയിൽ ഉത്ഭവിച്ചതല്ല, വികസനവും സംസ്കാരവും തമ്മിൽ പരസ്പരം ബന്ധവുമില്ല. യഥാർഥ വികസനങ്ങൽ എല്ലാം മനുഷ്യനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. സംസ്കാരത്തിെൻറ അളവുകോലായി സമ്പത്ത് മാറിയതും സമ്പത്തിെൻറ ദുർവിനിയോഗം വികസനം എന്ന് തെറ്റിധരിക്കപ്പെടുന്നതുമാണ് ഇന്നത്തെ അപജയം എന്നും അദ്ദേഹം പറഞ്ഞു. കുട്ടനെല്ലൂർ സി. അച്യുതമേനോൻ കോളജ് മുൻ പ്രഫസർ എൻ.പി. പ്രസന്നയുടെ സ്മരണക്കായ് സംഘടിപ്പിച്ച സംസ്കാരവും വികസനവും എന്നവിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ഡോ. ബി. വിജയകുമാർ അധ്യക്ഷത വഹിച്ചു. എം.എ. ഉല്ലാസ്, ടി.ആർ. ചന്ദ്രദത്ത്, ഡോ. ബി. പ്രദീപ് കുമാർ, ഡോ. ആർ. രമ്യ, ഡോ. കെ. ഗോപാലൻ, പ്രഫ. കെ.കെ. രേണു തുടങ്ങിയവർ സംസാരിച്ചു. ഡോ. ആർ. രമ്യയും ഡോ. പ്രദീപ്കുമാറും ചേർന്ന് തയ്യാറാക്കിയ കേരള സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രബന്ധ സമാഹാരത്തിെൻറ പ്രകാശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.