രാ​ജ​സ്ഥാ​ൻ അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​നി​മ​ക​ളു​ടെ പോ​സ്റ്റ​ർ

ഒരേ ക്രൂവ്, ഒരു ലൊക്കേഷൻ; രണ്ട് മലയാള സിനിമകൾ രാജസ്ഥാൻ ഫെസ്റ്റിവലിലേക്ക്

കൊടുങ്ങല്ലൂർ: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ക്രൂവിനെ ഉപയോഗിച്ച് ഒരേ ലൊക്കേഷനിൽ ഒരേസമയം ചിത്രീകരണം പൂർത്തിയാക്കിയ രണ്ട് സിനിമകൾ രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. വാലപ്പൻ ക്രിയേഷന് വേണ്ടി പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ ഷാജു വാലപ്പൻ നിർമിച്ച ‘നിഴൽ വ്യാപാരികൾ’, ‘സ്വാലിഹ്’ എന്നീ സിനിമകൾക്കാണ് രാജസ്ഥാൻ അന്താരാഷ്ട്ര ഫെസ്റ്റിലേക്ക് ക്ഷണം ലഭിച്ചത്. നിഴൽ വ്യാപാരികൾ സംവിധാനം ചെയ്തിരിക്കുന്നത്, നിർമാതാവായ ഷാജു വാലപ്പൻ തന്നെയാണ്. ‘സ്വാലിഹ്’ സംവിധാനം ചെയ്തത് സിദ്ദീക്ക് പറവൂരാണ്.

നി​ർ​മാ​താ​വ് ഷാ​ജു​ വ​ാല​പ്പ​ൻ, സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് പ​റ​വൂ​ർ

രണ്ടു സിനിമകളുടെയും കഥയും, തിരക്കഥയും സിദ്ദിഖ് പറവൂരിന്റേതാണ്. രണ്ടു സിനിമകളുടെയും ഛായാഗ്രഹണം ജലീൽ ബാദുഷയാണ്. ഷെജിൻ ആലപ്പുഴ, വിനോദ് കുണ്ടുകാട് ഷാജു വാലപ്പൻ, ജോസ് മാമ്പുള്ളി, അഷ്റഫ് ഗുരുക്കൾ, അലു കൊടുങ്ങല്ലൂർ ഡോ. അനശ്വര (ബംഗളൂരു), ജിൻസി ഷാജു വാലപ്പൻ, നസീമ ആലപ്പുഴ, മാസ്റ്റർ മിഹ്റാസ്, ബേബി ആത്മിക, നോയൽ ഷാജു വാലപ്പൻ, നേഹ ഷാജു വാലപ്പൻ, മിഥുല ജെസീന കായംകുളം, ഷാജിക്ക ഷാജി, അഡ്വ. റോയ് കെ.പി. സത്യൻ, റഷീദ് മുഹമ്മദ്, പ്രസിൻ കെ. പോണത്, പി.കെ. ബിജു, സിദ്ദിഖ് കാക്കു ഷെഫീഖ് ചട്ടി, സാബു, സുധി, സന്തോഷ്, മജീദ് കാര, രാജു, ഷാൻ കല്ലേറ്റുംകര, നിസാർ റാംജൻ, ജാക്കു, ബക്കർ മാടവന, തുടങ്ങി ഒട്ടേറെ പേർ ഇരു സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

എം.കെ. ശൈലേഷ് എഡിറ്റിങ്ങും, ജസീന കായംകുളം മേക്കപ്പും ജയൻ കോട്ടക്കൽ, താഹ കണ്ണൂർ ആർട്ടും നിവഹിച്ചിരിക്കുന്നു. ചന്ദ്രബോസ് കളറിസ്റ്റും, ഷാജിക്കഷാജി പ്രൊഡക്ഷൻ കോൺട്രോളറുമാണ്. റഷീദ് മുഹമ്മദ്, പ്രസിൻ കെ. പോണത്ത്, ഇഹ്ലാസ് റഹ്മാൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്ന് സിദ്ദിഖ് പറവൂർ പറഞ്ഞു. അഭിനേതാക്കൾക്കും അണിയറ ശിൽപ്പികൾക്കും അഴീക്കോട് മുസിരിസ് മുനക്കൽ ബീച്ച് ഫെസ്റ്റ് വേദിയിൽ സ്വീകരണം നൽകും.

Tags:    
News Summary - Same crew, one location; Two Malayalam films to be screened at Rajasthan Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.