അജ്മൽ ഫവാസ്
Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ബംഗളൂരുവിൽ പിടിയിൽ
തൃശൂർ: നഗരത്തിലെ ലോഡ്ജിൽ യുവതിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ തൃശൂർ സിറ്റി പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. മലപ്പുറം വാവൂർ സ്വദേശി ആലുങ്ങൽ പറമ്പിൽ അജ്മൽ ഫവാസിനെയാണ് (26) തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
2019 ഒക്ടോബർ മുതൽ പലതവണ തൃശൂരിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് പ്രതി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിൽ യുവതി ആദ്യം നിലമ്പൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.