തൃ​ശൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ മു​തി​ർ​ന്ന അം​ഗം എം.​എ​ൽ. റോ​സി​ക്ക് ജി​ല്ല ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലിക്കൊ​ടു​ക്കു​ന്നു

കോർപറേഷനിൽ 56 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു

തൃശൂർ: കോർപറേഷനിൽ തെരഞ്ഞെടുക്കപ്പെട്ട 56 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു. കോർപറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റവും മുതിർന്ന അംഗവും മുൻ ഡെപ്യൂട്ടി മേയറുമായ എം.എൽ. റോസിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കാളത്തോട് ഡിവിഷനിൽനിന്നാണ് എം.എൽ റോസി തെരഞ്ഞെടുക്കപ്പെട്ടത്.

റോസി മറ്റ് 55 അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, മുൻ മേയർമാർ, മുൻ കൗൺസിലർമാർ, മുൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞക്കുശേഷം പുതിയ കോർപറേഷൻ കൗൺസിലർമാരുടെ പ്രഥമ യോഗം എം.എൽ. റോസിയുടെ അധ്യക്ഷതയിൽ കോർപറേഷൻ ഹാളിൽ ചേർന്നു.

Tags:    
News Summary - All 56 councilors in the corporation took oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.