ബംഗളൂരു: ആരോഗ്യനില വഷളായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ബെൻസൺ ടൗണിലെ ഫ്ലാറ്റിൽനിന്ന് മഅ്ദനിയെ എം.എസ്. രാമയ്യ മെമ്മോറിയൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. പ്രാഥമിക പരിശോധന പൂർത്തിയാക്കി. ഞരമ്പുകളുടെ പ്രവർത്തനക്ഷമത, രക്ത പരിശോധന ടെസ്റ്റുകൾ നടത്തി. ടെസ്റ്റുകളുടെ പരിശോധനാഫലം ലഭിക്കാൻ രണ്ടുദിവസത്തെ സമയമെടുക്കും. അതിനുശേഷമായിരിക്കും തുടർ ചികിത്സകൾ തീരുമാനിക്കുക. ഭാര്യ സൂഫിയ മഅ്ദനി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.