ശ്രവണ^സംസാര ഭാഷ കേന്ദ്രം ഉദ്​ഘാടനം ചെയ്​തു

ശ്രവണ-സംസാര ഭാഷ കേന്ദ്രം ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട: കല്ലേറ്റുങ്കരയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ മികവി​െൻറ കേന്ദ്രമായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ച ശ്രവണ-സംസാര ഭാഷ കേന്ദ്രവും സെന്‍സറി ഇൻറഗ്രേഷന്‍ റൂമും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളുടെ ഉച്ഛാരണ വൈകല്യം തുടക്കത്തിൽതന്നെ കണ്ടുപിടിക്കാനുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഭാഷാകേന്ദ്രവും പഞ്ചേന്ദ്രിയങ്ങളുടെ ക്ഷമത പരിശോധിക്കുന്ന സ​െൻറിനറി ഇൻറഗ്രേഷന്‍ ലാബുമാണ് തുറന്നത്. ജന്മനാലുളള വൈകല്യങ്ങള്‍, രോഗങ്ങള്‍ അപകടങ്ങള്‍ എന്നിവ മൂലം ദൃശ്യ-ശ്രവ്യ, ഗന്ധ, സ്പര്‍ശന ഇന്ദ്രിയങ്ങളുടെ ഏകീകരണം നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടെടുക്കാനുള്ള സെന്‍സറി ഗാർഡിന് 22 ലക്ഷം രൂപയാണ് ചെലവ്. കോസ്റ്റ് ഫോര്‍ഡിനാണ് നിര്‍മാണച്ചുമതല. കൃത്രിമ അവയവ നിര്‍മാണ യൂനിറ്റിനും ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിശീലനത്തിനുമായി 62.6 ലക്ഷം അനുവദിച്ചു. ബാച്ചിലര്‍ ഓഫ് ഒക്യുപേഷനല്‍ തെറപ്പി ബിരുദ കോഴ്‌സും സ്‌പെഷല്‍ എജുക്കേഷന്‍ ഡിപ്ലോമയും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. ബി. മുഹമ്മദ് അഷീല്‍ പദ്ധതി വിശദീകരിച്ചു. ആളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈനാന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പളളി, ജില്ല പഞ്ചായത്തംഗം കാതറീന്‍ പോള്‍, ജില്ല സാമൂഹികനീതി ഓഫിസര്‍ സുലക്ഷണ, എന്‍.ഐ.പി.എം.ആര്‍ ജോയൻറ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് കെ. പത്മപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. വളര്‍ച്ചയില്‍ അസ്വാഭാവികത പ്രകടിപ്പിക്കുന്ന ശിശുക്കളുടെ പരിശോധനക്കായി 0480 -2881959 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.