സർക്കാർ ഒാഫിസുകളിൽ പ്ലാസ്്റ്റിക് വേണ്ട ^കലക്ടര്‍

സർക്കാർ ഒാഫിസുകളിൽ പ്ലാസ്്റ്റിക് വേണ്ട -കലക്ടര്‍ തൃശൂർ: പ്രകൃതിക്ക് ദോഷമായ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾക്ക് പകരം സർക്കാർ ഒാഫിസുകളിൽ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്ന് കലക്ടർ ഡോ. എ. കൗശിഗ‍​െൻറ നിർദേശം. ഓഫിസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതി​െൻറ ഭാഗമായി ജില്ല ആസൂത്രണ ഭവനില്‍ നടന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണം. ജൈവ മാലിന്യം കമ്പോസ്റ്റിങ്ങിലൂടെ വളമാക്കുകയോ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ച് ബയോ ഗ്യാസ് ആക്കി മാറ്റുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അജൈവ വസ്തുക്കള്‍ പ്രത്യേകം തരംതിരിച്ച് വൃത്തിയാക്കി ഉണക്കി സൂക്ഷിക്കണം. ഇവ പാഴ്വസ്തു വ്യപാരികള്‍ക്ക് പുനഃചംക്രമണത്തിന് നല്‍കണം. ഇ--മാലിന്യം പ്രത്യേകം സംഭരിച്ച് വ്യാപാരികള്‍ക്ക് നല്‍കണം. ആഹാര സാധനങ്ങള്‍ ഒരുമിച്ചു വാങ്ങാന്‍ ശ്രദ്ധിക്കണം. ഇവക്കായി സൗഹൃദ സഞ്ചികള്‍ കരുതണം. അപകടകരമായ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ശീലം ഒഴിവാക്കണം. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ എറണാകുളം ജില്ല കോ-ഓഡിനേറ്റര്‍ സുജിത് കരുണ്‍ ക്ലാസെടുത്തു. തൃശൂര്‍ ജില്ല കോ-ഓഡിനേറ്റര്‍ ജയകുമാര്‍, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ജയ് പി. ബാല്‍ എന്നിവര്‍ പങ്കെടുത്തു. പവര്‍ പോയൻറ് പ്രസേൻറഷനും നടന്നു. ഭവന ധനസഹായം നാല് ലക്ഷമാക്കി തൃശൂർ: ലൈഫ് മിഷന്‍ പദ്ധതിയിലെ മുഴുവന്‍ ഗുണഭോക്താകള്‍ക്കും വ്യക്തിഗത ഭവനങ്ങളുടെ യൂനിറ്റ് കോസ്റ്റ് നാല് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. പട്ടികജാതി വികസന വകുപ്പി​െൻറ ഭവന പദ്ധതിയുടെ യൂനിറ്റ് കോസ്റ്റും നാല് ലക്ഷമാക്കി. സ്പില്‍ ഓവര്‍ ഭവന നിര്‍മാണത്തിന് നാല് ലക്ഷം രൂപ നിരക്കില്‍ ആനുപാതിക വര്‍ധനയും വരുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.