മണ്ണുത്തി^വടക്കഞ്ചേരി പാത നിർമാണം: കോടതിയലക്ഷ്യം പിൻവലിക്കുന്നത്​ പരിശോധനക്കു ശേഷം പരിഗണിക്കും

മണ്ണുത്തി-വടക്കഞ്ചേരി പാത നിർമാണം: കോടതിയലക്ഷ്യം പിൻവലിക്കുന്നത് പരിശോധനക്കു ശേഷം പരിഗണിക്കും തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ൈകക്കൊള്ളേണ്ട സുരക്ഷ സംബന്ധിച്ച് ൈഹകോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് കാണിച്ച് സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച സത്യവാങ്മൂലം കോടതി മാറ്റി വെച്ചു. സുരക്ഷ നടപടികൾ സ്വീകരിച്ചുവെന്ന പൊലീസി​െൻറ അവകാശവാദത്തിലെ നിജസ്ഥിതി പരാതിക്കാരൻ പരിശോധിച്ച് രണ്ടാഴ്ചക്കകം കോടതിക്ക് റിപ്പോർട്ട് ചെയ്യണമെന്നും അതിനുശേഷം അപേക്ഷ പരിഗണിക്കാമെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ വ്യക്തമാക്കി. പൊലീസി​െൻറ അനാസ്ഥക്കെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് കോടതി അഭിഭാഷക കമീഷനെ നിയോഗിക്കുകയും റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പൊലീസിന് നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇൗ നിർദേശങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് ഷാജി വീണ്ടും ൈഹകോടതിയെ സമീപിച്ചു. ഇതിന്മേലാണ് സിറ്റി പൊലീസ് കമീഷണർ രാഹുൽ ആർ. നായർ സത്യവാങ്മൂലം സമർപ്പിച്ചത്. റോഡി​െൻറ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും വൈകാതെ പൂർത്തിയാകുമെന്നും ബോധിപ്പിച്ച കമീഷണർ, കോടതി നിർദേശിച്ചതു പ്രകാരം ആവശ്യമായ സ്ഥലങ്ങളിലെല്ലാം സുരക്ഷാവേലി സ്ഥാപിച്ചതായും അറിയിച്ചു. മുൻകരുതൽ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മണ്ണുത്തി, മുളയം ജങ്ഷനുകളിൽ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. അമിത വേഗത്തിലും അശ്രദ്ധമായും പോകുന്ന ലോറിയും ബസും ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കമീഷണറുടെ അധികാര പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനുകളിൽ 8,265 കേസുകൾ എടുത്തിട്ടുണ്ട്. പാതയോരത്തെ ചാലുകളുടെ പണി അവസാനിക്കുന്ന ഘട്ടത്തിൽതന്നെ സ്ലാബിട്ട് മൂടുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ വേലി സ്ഥാപിച്ചിട്ടുണ്ട്. കരാർ കമ്പനി വരുത്തുന്ന വീഴ്ചക്കെതിെര കേസെടുത്തിട്ടുണ്ട്. കുതിരാനിലെ തുരങ്കങ്ങളുടെ പണി വേഗം നടക്കുന്നുെണ്ടന്നും ഇത് പൂർത്തിയായാൽ മാത്രമെ ഇവിെട ഗതാഗത ക്കുരുക്കിന് പരിഹാരമാവുകയുള്ളൂവെന്നും കമീഷണർ കോടതിയെ ബോധിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.