വയോജനങ്ങൾക്കായി വിവിധ പദ്ധതികൾ ^മന്ത്രി ശൈലജ

വയോജനങ്ങൾക്കായി വിവിധ പദ്ധതികൾ -മന്ത്രി ശൈലജ തൃശൂർ: 'സായംപ്രഭ' പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലെയും ഓരോ വൃദ്ധസദനം ആധുനികവത്കരിക്കുമെന്നും സംസ്ഥാനത്ത് പുതുതായി 70 പകൽവീടുകൾ നിർമിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ. സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തലശ്ശേരിയിലും എറണാകുളത്തും പുതുക്കിയ പകൽവീടുകൾ ഉടൻ പ്രവർത്തിച്ചു തുടങ്ങും. വയോജനങ്ങൾക്കായി ഇലക്ട്രോണിക് കാർഡിലൂടെ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സംവിധാനം ഉടൻ നടപ്പാക്കും. ഇത് വിജയിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും. 87 നഗരസഭകൾ കേന്ദ്രീകരിച്ച് വയോമിത്രം യൂനിറ്റ് സ്ഥാപിക്കൽ 2019 ഓടെ പൂർത്തിയാവും. പഞ്ചായത്തി​െൻറ കൂടി സഹകരണത്തോടെ പ്രായമായവർക്ക് വീട്ടിലെത്തി മരുന്ന് നൽകുന്ന 'നന്മ' പദ്ധതി ആലോചനയിലുണ്ട് -മന്ത്രി പറഞ്ഞു. പ്രഫ. എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. കെ.കെ. കാർത്തികേയൻ, ടി.എ. സുധാകരൻ, ഡോ. കെ. പ്രവീൺലാൽ, വി.വി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.