ഡോ. കെ.എന്‍. പിഷാരടി സ്മാരക സുവര്‍ണ മുദ്ര കലാമണ്ഡലം ശങ്കരവാര്യര്‍ക്ക്

തൃശൂര്‍: കഥകളി ക്ലബി​െൻറ ഡോ. കെ.എന്‍. പിഷാരടി സ്മാരക സുവര്‍ണ മുദ്ര, മദ്ദള വിദഗ്ധന്‍ കലാമണ്ഡലം ശങ്കരവാര്യര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 24ന് വൈകീട്ട് ആറിന് പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന തൃശൂര്‍ കഥകളി ക്ലബ് വാര്‍ഷികാഘോഷത്തിൽ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉപഹാരം നൽകും. ഡോ. കെ. നാരായണ പിഷാരോടി പൊന്നാടയണിയിക്കും. 22 മുതല്‍ 24 വരെ പാറമേക്കാവ് അഗ്രശാലയില്‍ കഥകളി രാഗോത്സവം നടക്കും. സി.കെ. നാരായണന്‍ നമ്പൂതിരിപ്പാട്, കെ.പി. രാധാകൃഷ്ണന്‍, ആര്‍. നാരായണന്‍, എം.എന്‍. വിനയകുമാര്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.