തൃശൂർ: റോഡ് നിർമാണത്തിന് പണം കണ്ടെത്താൻ ശക്തൻ ആർക്കേഡ് കോർപറേഷൻ പണയപ്പെടുത്തുന്നു. എട്ട് കോടിക്ക് ഹഡ്കോക്കാണ് പണയപ്പെടുത്താൻ ആലോചിച്ചിരിക്കുന്നത്. ദിവാൻജിമൂല അപ്രോച്ച് റോഡ് നിർമാണത്തിനുള്ള പണം കണ്ടെത്താനാണ് നൂറ് കോടിയിലധികം വില മതിക്കുന്ന ശക്തൻ ആർക്കേഡ് പണയം വെക്കാനുള്ള കോർപറേഷൻ വിശദീകരണം. ദിവാൻജി മൂല മേൽപാല നിർമാണം അവസാനത്തിലായിരിക്കെ, അവശേഷിക്കുന്നത് അപ്രോച്ച് റോഡ് നിർമാണം മാത്രമാണ്. ഏഴ് കോടിയോളം രൂപ ഭൂമി ഏറ്റെടുക്കാൻവേണ്ടി മാത്രം വേണ്ടി വരും. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കണമെങ്കിൽ പ്ലാൻ ഫണ്ട് മതിയാവില്ലെന്ന സാഹചര്യത്തിലാണ് വായ്പയെടുക്കുന്നത്. ഹഡ്കോയുമായി ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച കോർപറേഷൻ നടത്തിയിരുന്നു. വായ്പയനുവദിക്കാമെന്ന് ഹഡ്കോ അധികൃതർ അറിയിച്ചിട്ടുണ്ട്. നഗരവികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം, ഇടത് സർക്കാർ വന്നതിനുശേഷം അതോറിറ്റിയെ കോർപറേഷനിൽ ലയിപ്പിച്ചതോടെ കൈമാറി കിട്ടിയതാണ് 39.54 സെൻറ് സ്ഥലത്തെ അഞ്ച് നിലയുള്ള ശക്തൻ ആർക്കേഡ്. നേരത്തെ നടുവിലാൽ ഷോപ്പിങ് കോംപ്ലക്സ്, റിങ് റോഡ് എന്നിവയുടെ നിർമാണത്തിന് 2003ൽ ഹഡ്കോയിൽനിന്നും കോർപറേഷൻ വായ്പയെടുത്തിരുന്നു. നഗരവികസനത്തിൽ കെ.എസ്.യു.ഡി.പി േപ്രാജക്റ്റിനെടുത്ത എ.ഡി.ബി വായ്പ ഇപ്പോഴും തിരിച്ചടക്കുന്നുണ്ട്. വായ്പ ലഭ്യമാവണമെങ്കിൽ സർക്കാരിെൻറ അനുമതി ലഭിക്കണം. അതിന് മുമ്പ് കൗൺസിൽ അനുമതി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.