ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത് ആയിരത്തോളം പേർ തൃശൂർ: ഇൻഡോർ സ്റ്റേഡിയത്തിൽ നിരത്തിയ ചതുരംഗപ്പലകകളിൽ പൊരിഞ്ഞ യുദ്ധം. കാലാളും കുതിരപ്പടയും ഗജവീരന്മാരും പൊരുതി വീണു. മന്ത്രിയുടെ തന്ത്രങ്ങളിൽ രാജാക്കന്മാർ തലനാരിഴക്ക് രക്ഷപ്പെട്ടു; പലവട്ടം. എന്നിട്ടും പലരും വീണു... തളരാതെയും വിട്ടുകൊടുക്കാതെയും നിരവധിയാളുകൾ ചതുരംഗം വെട്ടി. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ചെസ് ടൂര്‍ണമെൻറിൽ മത്സരാർഥികളെപ്പോലെ കാണികളും ആവേശത്തിലായിരുന്നു. ആയിരത്തോളം പേരാണ് മത്സരിച്ചത്. ഇതാദ്യമായാണ് ഇത്രയധികം പേരെ പങ്കെടുപ്പിച്ചുള്ള ചെസ് ടൂർണമെൻറ് നടക്കുന്നത്. അഞ്ച് സീനിയര്‍ ചാമ്പ്യന്മാരടക്കം ഇരുന്നൂറ്റിയമ്പതോളം പേര്‍ അന്തര്‍ദേശീയ റേറ്റിങ്ങുള്ളവരാണ്. അഞ്ചു തവണ സംസ്ഥാന ചാമ്പ്യനാവുകയും ലോക ചെസ് ഫെഡറേഷെൻറ ഫിഡേ മാസ്റ്റര്‍ പദവി ലഭിക്കുകയും ചെയ്ത എം.ബി. മുരളീധന്‍, ആറു തവണ സംസ്ഥാന ചാമ്പ്യനായ ഒ.ടി. അനില്‍കുമാർ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായ എ. അഭിഷേക് എന്നിവർ മത്സരത്തിനെത്തി. പൊതുവിഭാഗത്തില്‍ 800 പേരും എൽ.പി വിഭാഗത്തില്‍ 118 പേരും ഹയർ സെക്കൻഡറിവരെയുള്ളവരുടെ വിഭാഗത്തില്‍ 24 പേരുമാണ് മത്സരിച്ചത്. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 113 പേര്‍ക്ക് കാഷ് പ്രൈസിന് പുറമെ പങ്കെുടുത്തവർക്കെല്ലാം സമ്മേളനത്തിെൻറ മൊമെേൻറാ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.