തൃശൂർ: ജവഹർ ബാലഭവനിൽ ചുട്ടിയെ കുറിച്ച് സോദാഹരണ ക്ലാസ് സംഘടിപ്പിച്ചു. ലണ്ടനിലെ കലാചേതന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ചുട്ടികലാകാരിയുമായ കലാമണ്ഡലം ബാർബറ വിജയകുമാർ നിർമിച്ച കഥകളി കിരീടം പരിചയപ്പെടുത്തി ക്ലാസെടുത്തു. അണിയറയിൽ ദുര്യോധനനെയും അർജുനനെയും ശ്രീകൃഷ്ണനെയും ഹനുമാനെയും ബാർബറ ഒരുക്കി. കുട്ടികളുമായി സംവാദവും നടന്നു. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം വിജയകുമാർ എന്നിവർ രസാവിഷ്കാരവും മുദ്രകളും വിവരിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ പി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗങ്ങളായ വി. മുരളി, ഇ. നാരായണി, വിജയാദേവി, ജോസഫ് മാളിയേക്കൽ, ശാന്ത അപ്പു, ലില്ലി പാലോക്കാരൻ, പാർവതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.