സി.പി.എം സമ്മേളനം: പതിനായിരം പൊലീസി​െൻറ സുരക്ഷ

തൃശൂർ: തൃശൂർ വേദിയാവുന്ന സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത് ഇതുവരെ കാണാത്ത സുരക്ഷ വലയത്തിൽ. 10,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. നഗരത്തിൽ അനക്കമറ്റ് കിടന്ന നിരീക്ഷണ കാമറുകളുടെ തകരാർ പരിഹരിച്ചു. ഡി.ജി.പി നേരിട്ട് നിയന്ത്രിക്കുന്ന സുരക്ഷ ക്രമീകരണത്തിൽ രണ്ട് മണിക്കൂർ ഇടവിട്ട് എ.ഡി.ജി.പിമാർ റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇത്ര വലിയ സുരക്ഷ ഒരുക്കുന്നത്. തൃശൂർ റേഞ്ച് പരിധി ഉൾപ്പെടുന്ന തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള പൊലീസുകാരെയാണ് സമ്മേളനത്തി​െൻറ തലേന്ന് മുതൽ സമാപന ദിവസം വരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. പുറമെ, എ.ആർ ക്യാമ്പിലെ സേനാംഗങ്ങളെയും നിയോഗിക്കും. പൊലീസ് പ്രത്യക കൺട്രോൾ റൂം സജ്ജമാക്കുന്നുണ്ട്. സമ്മേളന പ്രചാരണത്തി​െൻറ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ, ശിൽപങ്ങൾ, ബോർഡുകൾ എന്നിവയുടെ നിരീക്ഷണവും പൊലീസി​െൻറ ചുമതലയാണ്. പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനിയുടെ നിരീക്ഷണമുൾപ്പെടുന്ന നിരീക്ഷണ കാമറകൾ പ്രവർത്തന സജ്ജമാക്കി. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും ദേശീയ നേതാക്കളും എത്തുന്നതിനാലും നിലവിലെ സവിശേഷ സാഹചര്യത്തിലുമാണ് ഇത്രയും സുരക്ഷ ഒരുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. രണ്ട് എ.ഡി.ജി.പിമാരുടെ നിയന്ത്രണത്തിൽ ഐ.ജിക്കാണ് സമ്മേളനത്തി​െൻറ പഴുതടച്ച സുരക്ഷ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.