മാനേജ്​മെൻറുമായുള്ള ബന്ധം മെച്ചപ്പെട്ടതായി ധനലക്ഷ്​മി ബാങ്ക്​ ഒാഫിസർ സംഘടന

തൃശൂർ: മാനേജ്മ​െൻറുമായുള്ള ബന്ധത്തിൽ നല്ല സൂചനകൾ കണ്ടുതുടങ്ങിയതായി ധനലക്ഷ്മി ബാങ്ക് ഒാഫിസേഴ്സ് ഒാർഗനൈസേഷൻ. മാനേജ്മ​െൻറുമായി കൈകോർത്ത് കിട്ടാക്കടം പരമാവധി പിരിച്ച് ഇൗ സാമ്പത്തിക വർഷം ബാങ്കിനെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണെന്ന് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി എസ്. മനോജ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ധനലക്ഷ്മി ബാങ്ക് മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിരിച്ചുവിടപ്പെട്ട പി.വി. മോഹനൻ ജനറൽ സെക്രട്ടറിയായിരുന്ന സംഘടനയാണ് ഒാൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് കോൺെഫഡറേഷനിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ഒാഫിസേഴ്സ് ഒാർഗനൈസേഷൻ. മോഹനനെ പിരിച്ചു വിട്ടതിനെതിരെ ഒാർഗനൈസേഷൻ 33 ദിവസം പണിമുടക്കി സമരം ചെയ്തിട്ടുണ്ട്. ഇൗ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ബാങ്ക് നഷ്ടം കാണിച്ചത് ദേശീയ തലത്തിൽ ബാങ്കുകൾ നേരിടുന്ന, കിട്ടാക്കടം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ ഭാഗമാണെന്ന് ഒാർഗനൈസേഷൻ അറിയിച്ചു. ഇപ്പോൾ ഒാർഗനൈസേഷനെ മാനേജ്മ​െൻറ് വിശ്വാസത്തിലെടുക്കുകയും ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. സംഘടനയിലെ മുതിർന്ന അംഗങ്ങളുടെ പരിചയ സമ്പത്ത് ഉപയോഗിക്കാൻ തയാറാവുന്നുണ്ട്. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ പല സംഘമായി തിരിഞ്ഞ് കിട്ടാക്കടം പിരിക്കാൻ ഒാഫിസർമാരും സന്നദ്ധരായിട്ടുണ്ട്. പുതിയ ചെയർമാനും എം.ഡിയും എത്തുന്നതോടെ ബാങ്ക് നല്ല പാതയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒാർഗനൈസേഷൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.