1000 ഗൃഹാങ്കണ സാംസ്കാരിക സദസ്സ്​ സംഘടിപ്പിക്കും

തൃശൂർ: സമൂഹത്തെ പിന്നോട്ടു നടത്താൻ ശ്രമിക്കുന്ന വർഗീയ സാമുദായിക വാദ ശക്തികൾക്കെതിരെ 'ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം' ആശയത്തിൽ സംസ്‌ഥാന വ്യാപകമായി 1000 ഗൃഹാങ്കണ സാംസ്കാരിക സദസ്സുകൾ നടത്താൻ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് ആലേങ്കാട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, എ.പി. കുഞ്ഞാമു, ഡോ. വത്സലൻ വാതുശ്ശേരി, വി. ആയിഷാ ബീവി, ജയൻ ചേർത്തല, ലില്ലി തോമസ്‌ പാലോക്കാരൻ, ഡോ. ഒ.കെ. മുരളീകൃഷ്ണൻ, കെ. ബിനു, ശാരദാ മോഹൻ, പ്രഫ. എസ്‌. അജയൻ, എ.പി. അഹമ്മദ്, സി.വി. പൗലോസ്, ടി.യു. ജോൺസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.