സി.പി.എം സമ്മേളനം: സെമിനാറുകൾ ഇന്ന്​ തുടങ്ങും

തൃശൂർ: ഇൗമാസം 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായുള്ള സെമിനാറുകൾ ഞായറാഴ്ച തുടങ്ങും. 24 വരെയാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 10ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന 'ജാതി വ്യവസ്ഥയും ഇന്ത്യൻ സമൂഹവും' എന്ന സെമിനാറിൽ പ്രഫ. കാഞ്ച െഎലയ്യ, ഡോ. മീര വേലായുധൻ, കെ. സോമപ്രസാദ് എം.പി, ഡോ. കെ.എൻ. ഗണേശ് എന്നിവർ പെങ്കടുക്കും. 19ന് വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ഹാളിൽ 'മാധ്യമങ്ങളും കോർപറേറ്റുകളും ചങ്ങാത്ത മുതലാളിത്തവും' എന്ന വിഷയത്തിലാണ് സെമിനാർ. എ. വിജയരാഘവൻ എം.പി, തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണൻ, വീണ ജോർജ് എം.എൽ.എ, പി.എം. മനോജ് എന്നിവരാണ് പെങ്കടുക്കുന്നത്. 20ന് 'ഭാരതീയ ചിന്തയുടെ ബഹുസ്വരത' സെമിനാർ വൈകീട്ട് നാലിന് അക്കാദമി ഹാളിൽ നടക്കും. ഡോ. സുനിൽ പി. ഇളയിടം, സന്ദീപാനന്ദഗിരി, ഡോ. ഹുസൈൻ രണ്ടത്താണി, ഫാ. വിൻസ​െൻറ് കുണ്ടുകുളം എന്നിവരാണ് പെങ്കടുക്കുന്നത്. 22 മുതൽ മൂന്നു ദിവസം ൈവകീട്ട് അഞ്ചിന് തേക്കിൻകാട് മൈതാനിയിലെ വേദിയിലാണ് സെമിനാർ ഒരുക്കുന്നത്. 22ന് 'സംസ്കാരവും പ്രത്യയശാസ്ത്രവും' എന്ന വിഷയത്തിൽ പ്രഫ. എം.കെ. സാനു, യു.എ. ഖാദർ, വൃന്ദ കാരാട്ട്, എം.എ. ബേബി, എം. മുകുന്ദൻ, ഡോ. കെ.ടി. ജലീൽ, മുകേഷ് എം.എൽ.എ, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ.പി. രാമനുണ്ണി എന്നിവർ സംസാരിക്കും. 'കേരളം ഇന്നലെ, ഇന്ന്, നാളെ' സെമിനാർ 23നാണ്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷത വഹിക്കും. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള കോൺഗ്രസ്-എം നേതാവ് കെ.എം. മാണി, മന്ത്രി മാത്യു ടി. തോമസ്, ആർ. ബാലകൃഷ്ണ പിള്ള , മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എൻ.സി.പി നേതാവ് ടി.പി. പീതാംബരൻ, സി.എം.പി നേതാവ് എം.കെ. കണ്ണൻ എന്നിവരാണ് പെങ്കടുക്കുന്നത്. 24ന് 'നവ ലിബറൽ നയങ്ങളുടെ കാൽ നൂറ്റാണ്ട്' എന്ന വിഷയത്തിലുള്ള സെമിനാറിൽ സി.പി.എം പൊളിറ്റ് ബ്യൂേറാ അംഗം പ്രകാശ് കാരാട്ട്, മന്ത്രി ഡോ. തോമസ് െഎസക്, ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാർ, ഫ്രാൻസിസ് ജോർജ്, പ്രഫ. അബ്ദുൽ വഹാബ് എന്നിവരാണ് പെങ്കടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.