വനിത^ശിശു ക്ഷേമ പദ്ധതികൾ കേന്ദ്രം നിർജീവമാക്കി ^പി.കെ. ശ്രീമതി എം.പി

വനിത-ശിശു ക്ഷേമ പദ്ധതികൾ കേന്ദ്രം നിർജീവമാക്കി -പി.കെ. ശ്രീമതി എം.പി തൃശൂർ: വനിതകൾക്കും കുട്ടികൾക്കുമായുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ നിർജീവമാക്കിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി എം.പി. സ്ത്രീ സംരക്ഷണത്തിനായി തയാറാക്കിയ നിർഭയ പദ്ധതി പാടെ ഉപേക്ഷിച്ചു. അനുവദിച്ച തുകയും ഉപയോഗിക്കുന്നിെല്ലന്നും അവർ പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി. ക്ഷേമ പ്രവർത്തനങ്ങളും അച്ഛാ ദിനും വാഗ്ദാനം ചെയ്ത അധികാരത്തിലെത്തിയ ശേഷം ഇതൊക്കെ ചോദിച്ചാൽ കോൺഗ്രസി​െൻറ അഴിമതിക്കഥകൾ വിവരിക്കാനാണ് പ്രധാനമന്ത്രിക്ക് താൽപര്യം. സി.പി.എമ്മിനെ എതിർക്കാൻ വേണ്ടി മാത്രം കോൺഗ്രസുകാർ ആർ.എസ്.എസിൽ ചേരുമെന്ന് പറയുന്നതിൽ അതിശയമില്ല. പാർലമ​െൻറിലെ ഭൂരിപക്ഷം ബി.ജെ.പി എം.പിമാരും പഴയ കോൺഗ്രസുകാരാണ്. അധികാരത്തിലെത്തിയാൽ അഴിമതിയും കൊള്ളയും മാത്രമാണ് കോൺഗ്രസും ബി.ജെ.പിയും ചെയ്യുന്നതെന്നും ശ്രീമതി പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റിയംഗം ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി, ജില്ല സെക്രട്ടറി മേരി തോമസ്, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ആർ. വിജയ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം പി.പി. ദിവ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.