കൊലയാളികളെ പിടികൂടാത്തതിൽ ദുരൂഹത

തൃശൂർ: കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊന്നവരെ അറസ്റ്റ് ചെയ്യാത്തത് മാർക്സിസ്റ്റ് പാർട്ടിയുടെ ഒത്തുകളിയാണെന്ന് മഹിള കോൺഗ്രസ് ആരോപിച്ചു. ഘാതകരെ പിടികൂടിയില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ജില്ല പ്രസിഡൻറ് ലീലാമ്മ തോമസ് പറഞ്ഞു. സി.ബി. ഗീത, വനജ ഭാസ്കരൻ, കെ.എസ്. തങ്കമണി , ചന്ദ്രിക ശിവരാമൻ, സുബൈദ മുഹമ്മദ്, മേരി നളൻ, മേഴ്സി ജോൺ, ലീലാ രാമകൃഷ്ണൻ, നിർമല, സത്യഭാമ, ജിന്നി ജോയി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.